സ്റ്റീവ് ജോബ്സിന് വേണ്ടി പ്രാര്‍ത്ഥിക്കരുത്: സൌദി പുരോഹിതന്‍

കുവൈത്ത്| WEBDUNIA|
PRO
PRO
ദൈവഭയമുള്ള മുസ്ലീങ്ങള്‍ അവിശ്വാസിയായിരുന്ന ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിനായി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സൌദി അറേബ്യയിലെ പുരോഹിതന്‍. രാജ്യത്തേ പ്രമുഖ ഇസ്ലാമിക സംഘടനയുടെ പുരോഹിതനായ സൈദ് ബിന്‍ അല്‍-ശന്താരിയാണ് ഇങ്ങനെ ആഹ്വാനം ചെയ്തത്.

“ജോബ്സിന്റെ ആത്മശാന്തിക്കായോ സ്വര്‍ഗസ്ഥനാ‍ക്കുന്നതിനായോ പ്രാര്‍ത്ഥിക്കുന്നത് വിലക്കിയിരിക്കുന്നു”. കുവൈറ്റിലെ അല്‍-റെസീല ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുരോഹിതന്‍ ‘വിലക്ക്‘ പ്രഖ്യാപിച്ചത്. എന്നാല്‍ ജോബ്സിന്റെ മരണത്തില്‍ അനുശോചിക്കുന്നതില്‍ തെറ്റില്ലെന്നും അല്‍-ശന്താരി കൂട്ടിച്ചേര്‍ത്തു.

സെന്‍ ബുദ്ധമത വിശ്വാസിയായിരുന്ന സ്റ്റീവ് ജോബ്സ് ഒക്‍ടോബര്‍ അഞ്ചിനാണ് അന്തരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :