ലോകത്തെ പ്രമുഖ പി സി നിര്‍മ്മാണ കമ്പനിയായ എയ്സര്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്. ബാര്‍സിലോണയില്‍ നടക്കുന്ന വോള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് എയ്സര്‍ ഇത് വെളിപ്പെടുത്തിയത്. തുടക്കത്തില്‍ എട്ട് മോഡല്‍ സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ ഇറക്കുക.
ലോക ഐടി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു മൊബൈല്‍ വിപണി. ഇതിനാല്‍ തന്നെ എയ്സറിന്റെ ഇത്തരം നീക്കം വിലപ്പെട്ടതാണ്- എയ്സര്‍ സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് വക്താവ് പറഞ്ഞു.
സ്മാര്‍ട്ട് ഫോണ്‍ തുടങ്ങുന്നതിലൂടെ 2012ആകുമ്പോഴേക്കും പത്ത് ശതമാനം വരുമാനം നേടാനാകുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്മാര്‍ട്ട് ഫോണ്‍ വിപണി ഏറെ സജീവമാണ്. ആപ്പിളും നോകിയയും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ വിജയമാണ് നേടിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം വിപണിയില്‍ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയില്‍ തങ്ങള്‍ക്ക് ഇടം നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.