സൌരോര്‍ജത്തിനും സോഫ്റ്റ്‌വെയര്‍

ബാംഗ്ലൂര്| WEBDUNIA|
സൌരോര്‍ജ്ജ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനുള്ള സോഫ്റ്റ്‌വെയര്‍ മാഗ്മ ഡിസൈന്‍ ഓട്ടോമേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ് അവതരിപ്പിച്ചു. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഉത്പാദന ചിലവില്‍ കാര്യമായ കുറവും വരുത്താന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണിത് എന്നാണ് കമ്പനിയുടെ അവകാശവാദം.

പെഗാസസ് സെമികണ്ടക്ടറുമായി ചേര്‍ന്ന് പുതിയ സോഫ്റ്റ്‌വെയര്‍ പരീക്ഷിക്കുമെന്നും മാഗ്മ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവശ്യമെങ്കില്‍ സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങളും വരുത്തും. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ സൌരോര്‍ജ കേന്ദ്രങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കാനും വിലയിരുത്താനും സാധിക്കും. ഇതോടൊപ്പം ഊര്‍ജോത്പാദനത്തില്‍ ഉണ്ടാക്കുന്ന പാളിച്ചകള്‍ തിരിച്ചറിയാനും തിരുത്താനും അവസരം ലഭിക്കുകയും ചെയ്യും.

ഊര്‍ജോത്പാദനം വര്‍ദ്ധിപ്പിക്കേണ്ടത ആവശ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സോളാര്‍ ഫാബ്രിക്കേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാകണമെന്ന് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ സൌരോര്‍ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് സോഫ്റ്റ്‌വെയറുകള്‍ നിലവിലില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :