സൌദി നാടുകടത്തിയ ‘സുന്ദരനെ’ ഫേസ്ബുക്ക് ചതിച്ചു!

ദുബായ്| WEBDUNIA|
PRO
PRO
സൌന്ദര്യം കൂടിപ്പോയ ‘കുറ്റത്തിന്’ സൌദി നാടുകടത്തിയ സുന്ദരന് ഫേസ്ബുക്കിലും തിരിച്ചടി. ഉമര്‍ ബോര്‍ക്കന്‍ അല്‍ഖല എന്ന ഈ യുവാവിന്റെ പേരിലുള്ള കമ്യൂണിറ്റില്‍ ഫേസ്ബുക്ക് ബോക്ക് ചെയ്യുകയായിരുന്നു.

സ്ത്രീകള്‍ ആകൃഷ്ടരാകുമെന്ന കാരണത്താല്‍ ഈ യുവാവിനെ സൌദി നാടുകടത്തിയതോടെയാണ് ഇയാള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയമാകുന്നത്. ലോകം മുഴുവന്‍ നിരവധി പേര്‍ ഇയാളുടെ ആരാധകരായി. ഇയാളുടെ പേരിലുള്ള ഫേസ്ബുക്ക് കമ്മ്യുണിറ്റി പേജ് പിന്തുടരുന്നവരുടെ എണ്ണം 790,000 കടക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുന്നത്. തന്നോട് ഫേസ്ബുക്ക് ഇങ്ങനെ ചെയ്തതെന്തിനാണെന്ന് കവിയും നടനും മോഡലുമായ ഈ യുവാവിനും അറിയില്ല.

സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൌദിയില്‍ എത്തിയപ്പോഴാണ് ദുബായ് സ്വദേശിയായ ഉമര്‍ ബോര്‍ക്കന്‍ അല്‍ഖലയും മറ്റ് രണ്ട് പേരും നാടുകടത്തപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :