ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ സാംസങ്ങ് എഫ് എം റേഡിയോടു കൂടിയ പുതിയ എല്‍ സി ഡി ടെലിവിഷന്‍ പുറത്തിറക്കുന്നു. കട്ടി കുറഞ്ഞതും മനോഹരവുമായ 22 ഇഞ്ച് എല്‍സിഡി ടിവി, എല്‍ എ22എ480 സിസ്റ്റം സാംസങിന്റെ എല്‍സിഡി ഫോര്‍ സീരീസില്‍ പെട്ടതാണ്.
പുതിയ സിസ്റ്റത്തിന്റെ കോണ്ട്രാസ്റ്റ് അനുപാതം 10,000: 1 ആണ്. മികവാര്‍ന്ന ചിത്രങ്ങള്‍ ലഭിക്കാനായി, സാംസങ്ങിന്റെ മാത്രം നേട്ടമായ ഡി എന്‍ ഐ ഇ പ്ലസ് എന്ന സാങ്കേതിക വിദ്യമാണ് പുതിയ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 6.1 മള്‍ട്ടി ചാനല്‍ കണ്ടന്റ് സംവിധാനമുള്ള ടിവിക്കൊപ്പം ശക്തിയാര്‍ന്ന രണ്ട് സ്പീക്കര്‍ ലഭിക്കും.
പഴയ എല്‍ സി ഡി ടിവിയില്‍ നിന്ന് വിഭിന്നമായി എഫ് എം റേഡിയോ സേവനം കൂടി നല്കുന്ന സിസ്റ്റത്തില്‍ ഓട്ടോ പവര്‍ സേവിംഗ് സംവിധാനം പ്രവര്‍ത്തിക്കും. സിറ്റം ഓഫായാലും എഫ് എം റേഡിയോ ശ്രവിക്കാനാകുമെന്നതാണ് പ്രത്യേകത. 30 എഫ് എം ചാനലുകള്‍ സ്ഥിരമായി മെമ്മറിയില്‍ സൂക്ഷിക്കാന്‍ കഴിവുള്ള എല്‍ സി ഡി ടിവിയില്‍ 5 ബാന്‍ഡ് ഗ്രാഫിക് ഈക്വലൈസറുമുണ്ട്. എല്ലാം കൊണ്ടും മികവാര്‍ന്ന സാംസങ്ങിന്റെ പുതിയ എല്‍ സി ഡി ടെലിവിഷന്‍ 20,900 രൂപ വിലവരുമെന്നാണ് കരുതുന്നത്.