മൊബൈലുകളില്‍ ഉപയോഗിക്കാവുന്ന മൈക്രോസോഫ്റ്റിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് മൊബൈല്‍ - 7 അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് അറിയിച്ചു. മൈക്രോസോഫ്റ്റ് ഏറ്റവും അവസാനമായി പുറത്തിറക്കിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 6.5 ആയിരുന്നു. ബാര്‍സിലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇത് പുറത്തിറക്കിയത്.
സ്വന്തം ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വേണ്ടിയല്ല മൈക്രോസോഫ്റ്റ് ഇത്തരം ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്വയറുകള്‍ പുറത്തിറക്കുന്നതെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സ്റ്റീവ് ബാള്‍മര്‍ പറഞ്ഞു. വിന്‍ഡോസ് മൊബൈല്‍ - 7, 2010ല്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മൈക്രോസോഫ്റ്റിന്‍റെ മറ്റൊരു ഉല്‍പ്പന്നമായ ഓഫീസ് 14 സ്യൂട്ട് ഈ വര്‍ഷം പുറത്തിറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2009 പകുതിയോടു കൂടി ഓഫീസ്14 പുറത്തിറക്കുമെന്നാണ് മൈക്രോസോഫ്റ്റ് നേരത്തെ അറിയിച്ചിരുന്നത്.