രജനിക്കായി ഒരു വെബ്സൈറ്റ്; ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ!

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനേക്കുറിച്ച് എല്ലാമറിയാനായി ഒരു വെബ്സൈറ്റ്. രജനി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണിത്. പക്ഷേ www.allaboutrajni.com എന്ന ഈ വെബ്സൈറ്റില്‍ കയറും മുമ്പ് ഒരു കാര്യം മറക്കാതെ ചെയ്യണം. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുക! ഇതെന്തു മായ എന്ന് ആരും ചിന്തിച്ചു പോകും. ശരിയാണ് രജനിയേപ്പോലെ തന്നെ തീര്‍ത്തും വ്യത്യസ്തമാണ് ഈ വെബ്സൈറ്റും. ഇന്റര്‍നെറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വെബ്സൈറ്റ് കൂടിയാകും ഇതെന്നും സൈറ്റ് തയ്യാറാക്കിയവര്‍ അവകാശപ്പെടുന്നു.

കൊല്‍ക്കത്തയിലെ വെബ്ചുട്നിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗുര്‍ബകാഷ് സിംഗാണ് ഈ പ്രത്യേക വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുക എന്നതാണ് ഈ വെബ്സൈറ്റിലേക്ക് പ്രവേശിക്കാനുള്ള ഏക കടമ്പ. മഞ്ഞ നിറത്തില്‍ ഒരുക്കിയ ഹോം പേജില്‍ തോക്കുചൂണ്ടി നില്‍ക്കുന്ന രജനിയേ കാണാം. 'രജനീകാന്ത് ഒരു സാധാരണ മനുഷ്യനല്ല, ഈ വെബ്സൈറ്റും സാധാരണമല്ല. രജനിയുടെ കരുത്തില്‍ ഓടുന്ന ഒരു വെബ്സൈറ്റാണിതെന്ന സന്ദേശവും നിങ്ങള്‍ക്ക് അവിടെ കാണാന്‍ സാധിക്കും.

അതിസങ്കീര്‍ണമായ അല്‍ഗോരിതം രീതിയാണ് വെബ്സൈറ്റ് നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ ഈ വെബ്സൈറ്റിന് തകര്‍പ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :