യാഹൂവിന് പുതിയ മുഖം

ലോസ്‌എഞ്ചല്‍‌സ്| WEBDUNIA|
നെറ്റ് ലോകത്തെ ജനപ്രിയ വെബ്പോര്‍ട്ടലായ യാഹൂവിന്‍റെ ഹോം പേജ് പുതുക്കി പണിതു. യാഹൂ ഹോം പേജിന്‍റെ പുതിയ മുഖം ഇന്ത്യന്‍ നെറ്റ് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ലൈവില്‍ കാണാനാകുമെന്നാണ് കരുതുന്നത്. യാഹൂ വെബ്സൈറ്റ് തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മികച്ച ഹോം പേജാണ് ഇതെന്ന് നെറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഒരു വര്‍ഷത്തെ നിരീക്ഷണത്തിന് ശേഷമാണ് പുതിയ ഹോം പേജ് ലൈവില്‍ കൊണ്ടുവരുന്നത്. ഏറ്റവും അവസാനമായി 2006ലാണ് യാഹൂ ഹോം പേജ് പുതുക്കി പണിതത്. നെറ്റ്ലോകത്തെ പുതിയ എതിരാളികളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുമായി മത്സരിക്കാന്‍ ലക്‍ഷ്യമിട്ടുള്ളതായിരിക്കും പുതിയ ഹോം പേജ്.

നിലവിലെ പേജില്‍ നിന്ന് വ്യത്യസ്തമായി നിരവധി ആപ്ലിക്കേഷനുകള്‍ ഹോം പേജില്‍ ഉള്‍പ്പെടുത്തും. പുതിയ ആപ്ലിക്കേഷന്‍ സഹായങ്ങള്‍ മൈ ഫേവറെറ്റ്സില്‍ ലിസ്റ്റ് ചെയ്യാനും ഹോം പേജില്‍ സംവിധാനമുണ്ടാകും. ഫ്ലിക്കര്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങീ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെയെല്ലാം ആപ്ലിക്കേഷനുകള്‍ പുതിയ ഹോം പേജില്‍ ലഭ്യമായിരിക്കും.

എന്തായാലും യാഹൂവിന്‍റെ പുതിയ മുഖം കാണാന്‍ ഇന്ത്യക്കാര്‍ കാത്തിരിക്കുകയാണ്. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് പുതിയ ഹോം പേജ് ലൈവില്‍ വന്നിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :