മോട്ടറോളയുടെ മോട്ടോയുവ

WEBDUNIA|
ഇന്ത്യന്‍ യുവതയുടെ ഫാഷന്‍ ഭ്രമത്തെ പിടിക്കാനുള്ള നീക്കത്തിലാണ് പ്രശസ്ത മൊബൈല്‍ കമ്പനിയായ മോട്ടറോള. ഈ ലക്‍ഷ്യം വച്ച് ഏറ്റവും പുതിയ മോഡലായ മോട്ടൊ യുവ ഡബ്ല്യൂ 180 അവര്‍ അവതരിപ്പിച്ചിരിക്കുകയാണ്. മൊബൈല്‍ കമ്പക്കാരായ ഒരു സാധാരണ ഉപഭോക്താവിന്‍റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന സംവിധാനങ്ങള്‍ക്കു പുറമേ മറ്റു ചില പ്രധാന സംവിധാനങ്ങള്‍ അധികമായി ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്.

ഈ ഹൈ ടെക്ക് മൊബൈലില്‍ സാധാരണ സംവിധാനങ്ങള്‍ക്കു പുറമേ ഒരു ഡിക്‍ഷനറി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാരെ പ്രത്യേകമായി പരിഗണിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഡിക്‍ഷ്ണറിയില്‍ 30,000 ല്‍ പരം ഹിന്ദി പദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് സാധാരണ പദങ്ങളെ ലളിതമായി മറ്റു ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യാനാകും.

ഇതിനു പുറമേ ഇന്ത്യന്‍ ഉത്‌സവങ്ങളും പ്രത്യേക ദിനങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഹിന്ദു കലണ്ടര്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. തീയതി, സൂര്യോദയ-അസ്തമന സമയങ്ങള്‍, വിശേഷ ദിവസങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ശതമാനം മാത്രം പോപ്പുലാരിറ്റിയുള്ള മോട്ടറോള നോക്കിയയുടെ വിപണി പിടിച്ചടക്കാനുള്ള നീക്കത്തിലാണ് ഇന്ത്യാക്കാരെ തൃപ്തിപ്പെടുത്തുന്ന പുതിയ സംവിധാനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :