മൂല്യത്തില്‍ നോക്കിയ അഞ്ചാമത്

PROPRO
2007 ലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ലോക മൊബൈല്‍ ഫോണ്‍ വിപണിയിലെ കരുത്തരായ നോക്കിയ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ബ്രാന്‍ഡായി ഉയര്‍ന്നു.

35 ബില്യണ്‍ യൂറോ (2.1 ലക്ഷം കോടി രൂപ)യാണ്‌ നോക്കിയയുടെ ഇപ്പോഴത്തെ വിപണി മൂല്യം. കൊക്ക കോള, മൈക്രോസോഫ്‌റ്റ്‌, ഐബിഎം, ജനറല്‍ ഇലക്ട്രിക്‌ എന്നീ ബ്രാന്‍ഡുകള്‍ പിന്നിലാണ്‌ നോക്കിയയുടെ സ്ഥാനം.

ആഗോള മൊബൈല്‍ വിപണിയുടെ 38 ശതമാനവും പിടിച്ചടക്കിയ നോക്കിയ കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനാത്തായിരുന്നു. ബ്രാന്‍ഡ്‌ മൂല്യത്തിലേക്കുള്ള കുതിപ്പില്‍ ഇന്ത്യന്‍ വിപണിയും ഏറെ സഹായിച്ചുവെന്ന്‌ നോക്കിയ ഇന്ത്യയുടെ എംഡി ഡി. ശിവകുമാര്‍ പറഞ്ഞു.

ഒരോ മാസവും എഴുപത്‌ ലക്ഷം മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ വിറ്റു പോകുന്നുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇതില്‍ സിംഹഭാഗവും കൈയ്യടക്കിയിരിക്കുന്നത്‌ നോക്കിയയാണ്‌.

ഗോവ| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2008 (18:09 IST)
ചൈന കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ വിപണി ഇന്ത്യയാണെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്നിഷ്‌ കമ്പനിയായ നോക്കിയയുടെ വരുമാനത്തിന്റെ ഏഴു ശതമാനം ഇന്ത്യയില്‍ നിന്നാണ്‌ ലഭിയ്‌ക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :