മുത്തശ്ശിയ്ക്ക് പ്രായം 104; അത് പറ്റില്ലെന്ന് ഫേസ്ബുക്ക്!

മിഷിഗണ്‍| WEBDUNIA|
PRO
PRO
നൂറ് വയസ്സ് വരെ മാത്രമേ ആളുകള്‍ ജീവിച്ചിരിക്കൂ എന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്ക് വിശ്വസിക്കുന്നത് എന്ന് തോന്നും ഇത് കേട്ടാല്‍. മിഷിഗണ്‍ സ്വദേശിയായ മാര്‍ഗരറ്റ് ജോസഫ് എന്ന 104കാരി മുത്തശ്ശിയുടെ പ്രായം അംഗീകരിക്കാന്‍ ഫേസ്ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല. മുത്തശ്ശിയ്ക്ക് ഫേസ്ബുക്കില്‍ 99 വയസ്സാണ് പ്രായം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുന്നു.

100ല്‍ കൂടുതല്‍ വയസ്സുള്ളവര്‍ അക്കൌണ്ട് തുടങ്ങിയാല്‍ അവരുടെ ജനനതീയതി ഉള്‍ക്കൊള്ളിക്കാനുള്ള സംവിധാനം ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്കില്‍ ഇല്ലത്രേ. മാര്‍ഗരറ്റിന്റെ ജനിച്ച വര്‍ഷം 1908 ആണെന്ന് പേരക്കുട്ടി ഗെയ്ല്‍ മാര്‍ലോ പറയുന്നു. എന്നാല്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ 1908 എന്ന് ചേര്‍ത്തപ്പോള്‍ അത് സ്വമേധയാ 1928 ആയി മാറി എന്നും മാര്‍ലോ പറയുന്നു.

100 തികഞ്ഞവരുടെ പ്രായത്തിന്റെ കാര്യത്തില്‍ കള്ളം പറയേണ്ടിവരുന്നതില്‍ ഫേസ്ബുക്ക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. വൈകാതെ ഇതിനുള്ള സൌകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :