ബ്രൌസറുമായി മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്| WEBDUNIA|
മൈക്രോസോഫ്റ്റ് പുതിയ നെറ്റ് ബ്രൌസര്‍ പുറത്തിറക്കുന്നു. ഗെസല്ലെ എന്നാണ് പുതിയ ബ്രൌസറിന് പേരിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ തന്നെ മറ്റൊരു ബ്രൌസറായ ഇന്‍റര്‍നെറ്റ് എക്സ്പ്ലോളറിനേക്കാള്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിച്ച ബ്രൌസറാണ് കമ്പനി പുറത്തിറക്കുന്നത്. ഒരു പത്രക്കുറിപ്പിലാണ് മൈക്രോസോഫ്റ്റ് ഈ വിവരം പുറത്തു വിട്ടത്.

ഇപ്പോള്‍ നിലവിലുള്ള ഫയര്‍ഫോക്സ്, ഇന്‍റര്‍നെറ്റ് എക്സ്പ്ലോളറര്‍ 8, ഗൂഗിളിന്‍റെ ക്രോം, ഒ പി എന്നീ ബ്രൌസറുകളെക്കാള്‍ മികവുറ്റതായിരിക്കും പുതിയ ബ്രൌസര്‍ എന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

ഇന്‍റര്‍നെറ്റ് മേഖലയില്‍ പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കുന്നതായിരിക്കും പുതിയ ബ്രൌസറെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :