ബില്‍ഗേറ്റ്സ് ട്വിറ്ററിലെത്തി

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വയര്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ മേധാവി ബില്‍ ഗേറ്റ്സ് ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ട്വിറ്ററില്‍ അംഗത്വമെടുത്തു. ട്വിറ്ററില്‍ ഔദ്യോഗിക പേജ് തുടങ്ങിയ ബില്‍ഗേറ്റ്സ് സന്ദേശം പോസ്റ്റ് ചെയ്തു തുടങ്ങി.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധരായ ട്വിറ്റര്‍ അംഗങ്ങളുടെ പട്ടികയിലേക്ക് ബില്‍ഗേറ്റ്സ് കൂടിയെത്തിയത് ട്വിറ്ററിന്റെ ജനപ്രീതി കൂടുതല്‍ വര്‍ധിക്കാന്‍ ഇടവരുത്തും. ട്വിറ്റര്‍ പേജ് തുടങ്ങി പതിമൂന്ന് മണിക്കൂറുനുള്ളില്‍ 150,000 പേരാണ് ബില്‍ ഗേറ്റ്സിനെ പിന്തുടരാനെത്തിയത്.

‘ഹലോ വേള്‍ഡ്’ എന്ന സന്ദേശമാണ് ആദ്യമായി ബില്‍ഗേറ്റ്സ് പോസ്റ്റ് ചെയ്തത്. പുതിയ ഭാഷ പഠിക്കാന്‍ തുടങ്ങുമ്പോള്‍ പ്രോഗ്രാം ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാചകമാണ് ഹലോ വേള്‍ഡ്. നേരത്തെ ബില്‍ ഗേറ്റ്സിന്റെ പേരില്‍ നിരവധി അനധികൃത ട്വിറ്റര്‍ സൈറ്റുകളുണ്ടായിരുന്നു. നാല്‍‌പതംഗ സംഘത്തെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ബില്‍ഗേറ്റ്സും പിന്തുടരുന്നുണ്ട്.

ചാരിറ്റി സംഘടനകള്‍, ന്യൂസ് സൈറ്റുകള്‍, മൈക്രോസോഫ്റ്റ് അംഗങ്ങള്‍, നടി ആഷ്‌ലി തിഷ്ദലെ, ജോര്‍ദ്ദാനിലെ റാണിയ രാജ്ഞി എന്നിവരെയെല്ലാം ബില്‍ ഗേസ്റ്റ്സ് പിന്തുടരുന്നുണ്ട്. തന്റെ സുഹൃത്തുക്കളാണ് ട്വിറ്ററില്‍ അംഗത്വമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വളരെ നല്ല അനുഭവമാണ് ട്വിറ്റര്‍ നല്‍കുന്നതെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :