ഫോണ്‍ വിളിക്കാം ഫേസ്ബുക്കില്‍ നിന്നും

ലണ്ടന്‍| WEBDUNIA| Last Modified ശനി, 5 ജനുവരി 2013 (19:25 IST)
PRO
ഫേസ്ബുക്ക് വോയിസ് കോള്‍ സംവിധാനം അവതരിപ്പിക്കാ‍ന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കിന്‍റെ മെസഞ്ചര്‍ ആപ്ളിക്കേഷനുപയോഗിച്ച് സുഹൃത്തുക്കളെ വിളിക്കാം.

പ്രാഥമിക ഘട്ടത്തില്‍ ഐ ഫോണ്‍ ഉപഭോക്താള്‍ക്ക് ഈ സൗകര്യം ലഭിക്കും. ഫേസ്ബുക്കിന് മൊബൈല്‍ ഉപഭോക്താക്കള്‍ ഏറ്റവുമധികമുള്ള മേഖല എന്ന നിലയ്ക്കാണ് കാനഡയില്‍ ഈ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്.

വോയിസ് കോള്‍ സംവിധാനത്തിന് ഫേസ്ബുക്ക് പ്രത്യേക ചാര്‍ജുകള്‍ ഈടാക്കുനില്ലെങ്കിലും ഉപഭോക്താക്കളില്‍ ഡാറ്റ ഉപയോഗത്തിന് ചാര്‍ജ് ഈടാക്കും.

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌ വെയറില്‍ അധിഷ്ടിതമായാണ് മെസഞ്ചര്‍, കോള്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :