ഫേസ്ബുക്ക് ഹാക്ക് ചെയ്ത വിദ്യാര്‍ഥിക്ക് തടവുശിക്ഷ

ലണ്ടന്‍| WEBDUNIA| Last Modified ശനി, 18 ഫെബ്രുവരി 2012 (10:35 IST)
സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റായ ഫേസ്‌ബുക്ക്‌ ഹാക്ക്‌ ചെയ്ത വിദ്യാര്‍ഥിക്ക് എട്ടുമാസത്തെ തടവുശിക്ഷ. ബ്രട്ടനിലെ സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ഥിയായ ഗ്ലെന്‍ മാന്‍ഗാം എന്ന ഇരുപത്തിയാറുകാരനാണ്‌ ലഭിച്ചത്‌.

കഴിഞ്ഞ വര്‍ഷമാണ്‌ ഇയാള്‍ ഫേസ്‌ബുക്ക് ഹാക്ക് ചെയ്തത്‌. ‌ഏപ്രിലില്‍ ആണ് ഫേസ്ബുക്ക് ഹാക്കിംഗ് വിവരം അറിഞ്ഞത്. തുടര്‍ന്ന്‌ എഫ് ബി ഐ നടത്തിയ അന്വേഷണത്തില്‍ ലണ്ടനില്‍ നിന്നാണ് ഹാക്കിംഗ് നടന്നതെന്ന് വ്യക്തമാകുയായിരുന്നു.

നേരത്തെ യാഹുവിനെ സുരക്ഷാകാര്യത്തില്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിന്‌ വേണ്ടിയും ഇത്തരം പ്രവര്‍ത്തനം നടത്തണമെന്ന ആഗ്രഹത്തോടെയായിരുന്നു ഹാക്ക് ചെയ്തത് എന്നാണ് ഗ്ലെന്നിന്റെ വിശദീകരണം. എന്നാല്‍ കോടതി ഇത്‌ തള്ളുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :