ഫേസ്ബുക്ക് സ്വകാര്യതയ്ക്ക് ഐ ബി എം

ലണ്ടന്‍| WEBDUNIA|
ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റായ ഫേസ്ബുക്കിലെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുന്ന പുതിയ ആപ്ലിക്കേഷനുമായി സോഫ്റ്റ്വയര്‍ നിര്‍മ്മാണ കമ്പനിയായ ഐ ബി എം രംഗത്ത്. ഫേസ്ബുക്ക് ഉപയോക്താക്കളെ ഏറെ സഹായിക്കുന്ന ഈ ആപ്ലിക്കേഷന്‍ വഴി പൂര്‍ണ സ്വകാര്യതാ സുരക്ഷ ഉറപ്പുവരുത്താനാകുമെന്നാണ് ഐ ബി എം അവകാശപ്പെടുന്നത്.

പ്രൈവസി- അവേയര്‍ മാര്‍ക്കറ്റ് പ്ലേസ് എന്ന പുതിയ ആപ്ലിക്കേഷന്‍ വഴി ഫേസ്ബുക്ക് ഉപയോക്താക്കള്‍ എന്തൊക്കെ സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എന്നത് സംബന്ധിച്ച ഡാറ്റകള്‍ ശേഖരിച്ച് ഫേസ്ബുക്കില്‍ തന്നെ മറ്റൊരു വെബ്സൈറ്റ് നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്.

ഇതിനു പുറമെ കോസ്ക്രിപ്റ്റര്‍ ഫയര്‍ഫൊക്സ് പ്ലഗിന്‍ എന്നൊരു ഉല്‍പ്പന്നം കൂടി ഐ ബി എം സ്റ്റാഫ് നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. വീഡിയോ സ്ട്രീമിംഗിനെ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :