ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ പുതിയ ടൂള്‍ബാര്‍ സോഫ്റ്റ്വയര്‍ പുറത്തിറക്കി. ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ പ്രവര്‍ത്തനം സുഖകരമാക്കാനാണ് പുതിയ ടൂള്‍ബാര്‍ സോഫ്റ്റ്വയര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡെസ്ക് ടോപ്പ് സേര്‍ച്ചിംഗ് സേവനവും പുതിയ ടൂള്‍ബാര്‍ കിറ്റിലുണ്ട്. സോഫ്റ്റ്വയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ടെസ്ക്ടോപ്പില്‍ സ്റ്റാര്‍ട്ട് ബട്ടണ് സമീപത്തായി ടാസ്ക്ബാറിലായിരിക്കും പുതിയ ടൂള്‍ബാര്‍ ഐക്കണ്‍ പ്രത്യക്ഷമാകുക.
ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഗൂഗിള്‍ സേര്‍ച്ചില്‍ കൂടുതല്‍ ഫലം കാണാനാകുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു. നേരത്തെ ഗൂഗിള്‍ ടൂള്‍ബാറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് പുതിയ സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ക്വിക്ക് സേര്‍ച്ച് ബോക്സ് ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ ടാസ്ക്ബാറില്‍ നിന്ന് ടേണ്‍ ഓഫ് ചെയ്യാം.