ക്രിസ്മസ് വില്‍പ്പന നടന്ന നാലാം പാദത്തില്‍ എം എസ് എന്നിനു വന്‍ ലാഭം. ഈ പാദത്തില്‍ കമ്പ്യൂട്ടര്‍ വില്‍പ്പനയുടെ 79 ശതമാനം വില്‍പ്പന നടത്തിയാണ് വിപണിയില്‍ മൈക്രോസോഫ്റ്റ് മുന്നോട്ട് കയറിയത്.
കമ്പ്യൂട്ടര്‍ വില്പ്പനയോടൊപ്പം തന്നെ എക്സ് ബോക്സ് വില്‍പ്പനയും മൈക്രോസോഫ്റ്റിനു തുണയായി. ഈ അമേരിക്കന്‍ ഭീമന്റെ 2007 ഒക്ടോബറിനും ഡിസംബറിനും ഇടയിലെ അറ്റാദായം 2.6 ബില്യന്‍ ഡോളറായിരുന്നു. ഇക്കാര്യത്തില്‍ വിദഗ്ദര്‍ പ്രവചിച്ചതിനപ്പുറത്തേക്ക് ലാഭം കടന്നിരിക്കുകയാണ്.
എന്നാല്‍ വിസ്ത സോഫ്റ്റ് വേര് അവതരിപ്പിക്കാന്‍ വന്ന താമസം മൊത്തലാഭം അല്‍പ്പം കുറച്ചിട്ടുണ്ട്. കഴിഞ്ഞ ഇതേ പാദത്തില്‍ മൈക്രോ സോഫ്റ്റിന്റെ വരുമാനം 30 ശതമാനം ഉയര്‍ന്ന് 16.37 ബില്യണായി.
ന്യൂയോര്‍ക്ക്: |
WEBDUNIA|
ആഗോള കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ ഒക്ടോബര്‍, ദിസംബര്‍ മാസങ്ങള്‍ക്കിടയിലെ ലാഭം ഇരട്ടിയാക്കാന്‍ വിസ്താ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അവതരണം കാരണമായിട്ടുണ്ടെന്ന് മൈക്രോ സോഫ്റ്റ് പറയുന്നു.