നോക്കിയ എക്സിനൊപ്പം സൌജന്യ 3ജി സേവനവും!

ന്യൂഡല്‍ഹി| WEBDUNIA|
PRO
നോക്കിയ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്ന വര്‍ത്ത നോക്കിയ ഇന്ത്യ പുറത്തു വിട്ടിരിക്കുന്നു. നോക്കിയയുടെ ആന്‍ഡ്രോയിഡ്‌ ഓപ്പണ്‍ സോഴ്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എക്സ്‌ വാങ്ങുന്നവര്‍ക്ക്‌ സൗജന്യമായി നല്‍കുമെന്ന വാര്‍ത്തയാണ് നോക്കിയ ഇന്ത്യ വര്‍ത്താക്കുറിപ്പിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

പ്രമുഖ മൊബെയില്‍ സേവന ദാതാവായ എയര്‍ടെല്ലാണ് 3ജി സൌകര്യം ലഭ്യമാക്കുക. ഇതിനായി നോക്കിയ എയര്‍ടെല്ലുമായി സഹകരിക്കാന്‍ തിരുമാനിച്ചു. നോക്കിയ എക്സ്‌ വാങ്ങുന്നവര്‍ക്ക്‌ പ്രതിമാസം 500 എംബി എന്ന നിരക്കില്‍ മൂന്നു മാസത്തേക്കാണ്‌ സൗജന്യ ഡേറ്റ ലഭിക്കുക.

3ജി സേവനം ലഭ്യമല്ലാത്ത മേഖലകളില്‍ 2ജി സൌകര്യവും ലഭിക്കും. നോക്കിയ ഷോറൂമുകളില്‍ നിന്നും ഇത്‌ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ച നോക്കിയ ആന്‍ഡ്രോയിഡ്‌ സീരിസിലെ ആദ്യ സ്മാര്‍ട്‌ ഫോണിന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. 8,599 രൂപയാണ് ഇതിന്റെ വില. എന്നാല്‍ പ്രമുഖ ഇ- കൊമേഴ്സ് സൈറ്റുകളില്‍ വിലക്കിഴിവോടെ നോക്കിയ എക്സ് ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :