ദൃശ്യവിസ്മയമായി റെറ്റിന ഡിസ്‌പ്ലേ മാക്ബുക്ക് പ്രോ !

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
WD
ആപ്പിള്‍ നല്‍കിയ പേര് അന്വര്‍ത്ഥമാക്കും വിധമാണ് റെറ്റിന ഡിസ്‌പ്ലേ ഉള്ള മാക്ബുക്ക് പ്രോ പ്രവര്‍ത്തിക്കുന്നത്. പ്രതീക്ഷിച്ച സവിശേഷതകളെല്ലാം അത് നല്‍കുന്നു. അതിശയകരമായ 5.1 ദശലക്ഷം പിക്‌സല്‍ റെറ്റിന ഡിസ്‌പ്ലേയാണ് ഇതില്‍ ലഭിക്കുന്നത്. പോര്‍ട്ടബിള്‍ സാങ്കേതികവിദ്യയുടെ ലോകത്ത് ഈ മാക്ബുക്ക് പ്രോയിലൂടെ ആപ്പിള്‍ വീണ്ടും തങ്ങളുടെ സ്ഥാനം ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുന്നു.

നിങ്ങള്‍ക്ക് ഭാവനയില്‍ കാണാവുന്നതിനേക്കാള്‍ മിഴിവും ഉജ്ജ്വലവുമായ ദൃശ്യങ്ങളാണ് ഈ സ്ക്രീനില്‍ ലഭ്യമാകുക. അഞ്ച് ദശലക്ഷത്തിലധികം പിക്‌സലുകളങ്ങിയ 15.4 ഇഞ്ച് സ്‌ക്രീന്‍, നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരിക്കലും പിക്സലുകള്‍ കാ‍ണാന്‍ കഴിയാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മാക്ബുക്ക് പ്രോയേക്കാളും 29 ഇരട്ടി ദൃശ്യതീവ്രതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതിശയകരമായ ദൃശ്യചാരുതയും വര്‍ണസമൃദ്ധിയും ഇതില്‍ സമന്വയിച്ചിരിക്കുന്നു. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന IPS സാങ്കേതികവിദ്യയിലൂടെ 178 ഡിഗ്രിയിലും ദൃശ്യങ്ങള്‍ മികച്ച രീതിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

15 ഇഞ്ച് മാക്ബുക്ക് പ്രോയുടെ അടിസ്ഥാന മിഴിവായ 1440x900ല്‍ നിന്ന് 2880x1800 ലേക്ക് വികസിപ്പിച്ചിരിക്കുന്നു. ഫ്ലാഷ് ഉള്‍ച്ചേര്‍ത്തിരിക്കുന്നതുകൊണ്ടുതന്നെ പ്രവര്‍ത്തനമാരംഭിക്കാന്‍ സെക്കന്‍റുകള്‍ മാത്രം മതി എന്നതും ഇതിന്‍റെ സവിശേഷതയാണ്. ആപ്ലിക്കേഷനുകള്‍ അതിവേഗത്തില്‍ ലോഞ്ച് ചെയ്യുന്നതിനൊപ്പം തടസങ്ങളേതുമില്ലാതെ നാവിഗേറ്റ് ചെയ്യാനുമുള്ള സൌകര്യം ഇതിലുണ്ട്. കൂടാതെ, ഫോട്ടോ ലൈബ്രറികളും വലിയ ഫയലുകളും ഉള്‍പ്പെടെയുള്ള നിങ്ങളുടെ ഫയലുകള്‍ സമാഹരിക്കുന്നതിന് 768GB ഫ്ലാഷ് സ്റ്റോറേജ് ആവശ്യമായതിലുമേറെ സ്ഥലം നല്‍കുന്നു.

റെറ്റിന ഡിസ്‌പ്ലേയുള്ള ഈ ആപ്പിള്‍ മാക്ബുക്ക് പ്രോയ്ക്ക് ഏഴുമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് ഉണ്ട്. 30 ദിവസത്തെ ഇന്‍സ്റ്റന്‍റ് ഓണ്‍ സ്റ്റാന്‍ഡ് ബൈ സമയത്തിനൊപ്പം 95 വാട്ട് ബാറ്ററി 1000 ഫുള്‍ചാര്‍ജ് വരെ വാഗ്ദാനം ചെയ്യുന്നു. സ്ലീപ്പിംഗ് മോഡിലാണെങ്കിലും മെയിലുകളും കലണ്ടര്‍ ക്ഷണങ്ങളും നിങ്ങള്‍ക്ക് സുഗമമായി ലഭിക്കുന്നു. 1600MHz അതിവേഗ മെമ്മറിയെയും 16GBയെയും വരെ പിന്തുണയ്ക്കുന്ന, ഉയര്‍ന്ന വേഗതയുള്ള ക്വാഡ് കോര്‍പ്രോസസ്സറായ ഇന്‍റല്‍ കോര്‍ ഐ7 ആണ് ഇതിന്‍റെ ഹൃദയം. നെക്സ്റ്റ് ജനറേഷന്‍ NVIDIA ഗ്രാഫിക്‌സ് പുതിയ മാക്ബുക്കിന്‍റെ സ്ക്രീനിനെ കൂടുതല്‍ മനോഹരമാക്കുന്നു.

ഈ അതിശക്തമായ ഉപകരണത്തെക്കുറിച്ച് പറയാനുള്ള സന്തോഷപ്രദമായ ഒരു കാര്യം, ഇതിന് മാക്ബുക്ക് എയര്‍ലൈനിനേക്കാള്‍ മുന്നൂറിലൊരംശം ഇഞ്ച് കനം മാത്രമേ ഉള്ളൂവെന്നും, അതിന്റെ ഭാരം 4.46 പൌണ്ട് ആണെന്നും ഉള്ളതാണ്.

പതിവുപോലെതന്നെ, ആപ്പിള്‍ അതിന്റെ രൂപകല്‍പ്പനയില്‍ ലാളിത്യം നിലനിര്‍ത്തിയിരിക്കുന്നു. പുതിയ മാക്ബുക്കിന്‍റെ കാര്യവും അതില്‍നിന്നും വ്യത്യസ്‌തമല്ല. ഈ മാക്ബുക്കിലെ മള്‍ട്ടിടച്ച് ഗ്ലാസ്സ് ട്രാക്ക് പാഡ് ഇതില്‍ ടൈപ്പുചെയ്യുന്നത് തികച്ചും സുഖകരമാക്കി മാറ്റുന്നു.

ഇന്‍ബില്‍റ്റായ ഇരട്ടമൈക്രോഫോണുകള്‍ പശ്ചാത്തലശബ്ദങ്ങള്‍ കുറയ്‌ക്കുന്നതിലൂടെ ഏത് കോലാഹലത്തിന് നടുവിലും നിങ്ങളുടെ സംസാരം വ്യക്തമായി കേള്‍ക്കുന്നത് സാധ്യമാക്കുന്നു. പശ്ചാത്തലത്തിലുള്ള ബഹളങ്ങള്‍ പരിഗണിക്കാതെ തന്നെ സൂക്ഷ്മമായി നിങ്ങളുടെ ശബ്ദം തിരിച്ചറിയുന ഒരു ഉപകരണവും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ മാക്ബുക്കിലെ അപ്‌ഡേറ്റുചെയ്‌ത സോഫ്റ്റ്‌വെയര്‍ അതിശയകരമായ റെറ്റിന ഡിസ്‌പ്ലേയ്ക്കും പ്രകടനത്തിനും മികച്ച പിന്തുണ നല്‍കുന്നു.

പുതിയ മാക്ബുക്കിന്‍റെ പ്രധാന സവിശേഷത അതിന്റെ റെറ്റിന ഡിസ്‌പ്ലേയാണ്. കാഴ്ചയില്‍ ചെറുതെങ്കിലും ഉള്ളിലെ കരുത്തുറ്റ നിര്‍മ്മിതി, ആപ്പിള്‍ അതിന്‍റെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉത്പന്നം മാത്രമേ നല്‍കുകയുള്ളൂ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. എന്നിരുന്നാലും, ഇതിന്‍റെ വില വളരെ കൂടുതലാണെന്ന് തോന്നാം. അറ്റകുറ്റപ്പണിക്കും ബാറ്ററി പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനും കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരുന്നത് ആശങ്ക സൃഷ്ടിച്ചേക്കാം. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങള്‍ക്ക് ‘റെറ്റിന ഡിസ്‌പ്ലേയുള്ള മാക്ബുക്ക് പ്രോ’ സ്വന്തമാക്കാന്‍ കഴിയുമോയെന്ന് നിശ്ചയിക്കുന്നത് നിങ്ങളുടെ ബാങ്ക് ബാലന്‍സാണ്.
WD


@Reliance Digitalലെ വിദഗ്ദ്ധരാണ് ഈ അവലോകനം തയ്യാറാക്കിയിരിക്കുന്നത്. ദേശീയ അന്തര്‍ദ്ദേശീയ പ്രശസ്തങ്ങളായ ബ്രാന്‍ഡുകള്‍ ഷോപ്പിംഗ് പള്‍സ് അനുസരിച്ച് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. റിലയന്‍സ് ഡിജിറ്റലിന്റെ ഐസ്റ്റോര്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് മാത്രമായുള്ള ഇടമാണ്. ഉല്‍പ്പന്നത്തെക്കുറിച്ചും അവയുടെ ലഭ്യമായ ഓഫറുകളെക്കുറിച്ചും കൂടുതലറിയുന്നതിന് നിങ്ങള്‍ക്ക് Facebookല്‍ ആ ഉല്‍പ്പന്നത്തിന്റെ പേജ് സന്ദര്‍ശിക്കാനാകും. ഈ ഉല്‍പ്പന്നത്തെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളുമായും മറ്റുള്ളവരുമായും Twitterലും നിങ്ങള്‍ക്ക് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും. അതിനുപുറമേ, YouTubeല്‍ വ്യത്യസ്‌ത ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഓഫര്‍ ചെയ്യുന്ന സൊല്യൂഷന്‍ ബോക്സ് പരിശോധിച്ച് നിങ്ങള്‍ക്ക് മികച്ച ഒരു തെരഞ്ഞെടുപ്പ് നടത്താനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :