ഗൂഗിള്‍ മൊബൈല്‍: കാത്തിരുപ്പ് നീളും

PROPRO
ഇന്‍റര്‍നെറ്റ് സേര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രമുഖരായ ഗൂഗിളും 30 പങ്കാളികളും ചേര്‍ന്ന് പുറത്തിറക്കുന്ന മൊബൈല്‍ ഫോണിന് വേണ്ടിയുള്ള കാത്തിരുപ്പ് ഇനിയും നീളുമെന്ന് സൂചന.

ആന്‍ഡ്രോയിഡ് എന്ന് പേരിട്ടിരിക്കുന്ന സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യയുള്ള ഫോണ്‍, 2008 പകുതിയോടെ പുറത്തിറക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് വര്‍ഷാന്ത്യമാകുമെന്നാണ് പ്രമുഖ യുന്‍ എസ് വാര്‍ത്താ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കി, 30 മൊബൈല്‍ സേവന ദാതാക്കളുടെയും സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളുടെയും സഹകരണത്തോടെയാണ് ഗൂഗിള്‍ മൊബൈല്‍ പദ്ധതി തയാറാവുന്നത്. എന്നാല്‍ ചില സെല്ലുലാര്‍ സേവന ദാതാക്കള്‍ക്കും പ്രോഗ്രാം നിര്‍മ്മാതാക്കള്‍ക്കും സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാ‍ണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്പ്രിന്‍റ് നെക്സ്ടെല്‍, ചൈന മൊബൈല്‍ എന്നീ കമ്പനികളാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുള്ളത്. സമയ പരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ സ്പ്രിന്‍റ് നെക്സ്ടെല്‍ പദ്ധതിയില്‍ പിന്‍‌മാറുന്നതായി റിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോള്‍ ചൈന മൊബൈല്‍ 2008 അവസാനമോ 2009 ആദ്യമോ മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ്.

ന്യൂ‍യോര്‍ക്ക് (ഏജന്‍സി)| WEBDUNIA|
ഹാന്‍ഡ്സെറ്റുകള്‍ക്ക് മാത്രമല്ല പ്രശ്നം. ഗൂഗിള്‍ ഇടയ്ക്കിടെ സൊഫ്റ്റ്വെയറില്‍ മാറ്റം വരുത്തുന്നതിനാല്‍ മറ്റ് സോറ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതിന് അനുസൃതമായി ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ സോഫ്റ്റ്വെയര്‍ മാറ്റാനാകുന്നില്ലെന്ന പരാതിയും ഉണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഗൂഗിളിന്‍റെ പ്രതികരണം പുറത്തുവന്നിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :