ലോക ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ ഡാറ്റകള്‍ സൂക്ഷിക്കാനായി ഫിന്‍ലന്‍ഡിലെ പഴയ പേപ്പര്‍ മില്‍ ഉപയോഗിക്കും. മില്‍ ഉടമകളായ സ്റ്റോറാ എന്‍സോയില്‍ നിന്ന് 40 ദശലക്ഷം യൂറോക്കാണ് ഗൂഗിള്‍ ഈ സ്ഥലം വാങ്ങിയത്.
പ്രസ്തുത സ്ഥലം ഗൂഗിളിന്‍റെ ഡാറ്റാ സെന്‍ററായി പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഗൂഗിള്‍ വക്താവ് കായ് ഒബര്‍ബെക്ക് പറഞ്ഞു. ലോകത്ത് പലയിടത്തായി ഗൂഗിളിന് ഡസന്‍ കണക്കിന് ഡാറ്റാ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ഡാറ്റാ കേന്ദ്രങ്ങളാണ് ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്‍റെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നത്.
പഴയ പേപര്‍ മില്‍ പൊളിച്ച് മനോഹരമാക്കാന്‍ ശില്‍പികള്‍ക്ക് കരാര്‍ നല്‍കിക്കഴിഞ്ഞു. ഇതിനായുള്ള പ്ലാനിങ്ങ് തയ്യാറായതായും കമ്പനി അധികൃതര്‍ അറിയിച്ചു.