പ്രമുഖ ഐടി കമ്പനിയായ ഗൂഗിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേ ഓഫിന് തയ്യാറെടുക്കുന്നു. 200 ജീവനക്കാരെയാണ് ഗൂഗിള്‍ ഒഴിവാക്കാനൊരുങ്ങന്നതെന്ന് കമ്പനി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
ആഗോള തലത്തിലായിരിക്കും തൊഴിലാളികളെ കുറക്കുക. ജീവനക്കാര്‍ക്ക് ഗൂഗിളിലെ മറ്റ് മേഖലകളിലേക്ക് മാറാനുള്ള അവസരവും കമ്പനി നല്‍കിയേക്കും. കൂടുതല്‍ പിരിച്ചിവിടലുകളുണ്ടാവില്ലെന്ന് ഗൂഗിള്‍ വക്താവ് മാറ്റ് ഫര്‍മാന്‍ അറിയിച്ചു.
ഗൂഗിളിന്‍റെ പ്രധാന വരുമാന മാര്‍ഗമായ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ചെലവ് ചുരുക്ക നടപടികള്‍ കൈക്കൊള്ളാന്‍ കമ്പനി നിര്‍ബന്ധിതരായിരുന്നു.
റേഡിയൊ പ്രോഗ്രാമിംഗ് വിഭാഗം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഫെബ്ര്വരിയില്‍ 40 പേരെയും ഇതിനു മുന്‍പ് ജനുവരിയില്‍ 100 പേരെയും പിരിച്ചുവിടാന്‍ ഗൂഗിള്‍ തീരുമാനിച്ചിരുന്നു.
വര്‍ഷങ്ങളായുള്ള വിപുലീകരണം മൂലം ബ്യൂറോക്രസിയുടെ ചീത്തവശങ്ങള്‍ ദൃശ്യമാക്കി തുടങ്ങിയ ഗൂഗിളിന് പുതിയ തീരുമാനത്തിലൂടെ കാര്യങ്ങള്‍ കുറച്ച് കൂടി ലളിതവത്കരിക്കാനാകുമെന്ന് ഫര്‍മാന്‍ പറഞ്ഞു.