ഗൂഗിളിന് കം‌പ്യൂട്ടര്‍ നേവി

PROPRO
ഗൂഗിള്‍ കം‌പ്യൂട്ടര്‍ നേവി നിര്‍മ്മിക്കുന്നു. ഇന്‍റെനെറ്റ് സെര്‍ച്ച് എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കാനുളള സൂപ്പര്‍ കം‌പ്യൂട്ടറുകള്‍ സമുദ്രത്തിലെ ബാര്‍ജുകളില്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

സമുദ്രത്തിലെ തിരമാലകളില്‍ നിന്നുളള ഊര്‍ജ്ജം ഉപയോഗിച്ചാകും ഈ ഡാറ്റ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക. ഇതോടെ സ്ഥലത്തിനും മറ്റും നികുതി ഒടുക്കേണ്ടി വരില്ലെന്നതും ശ്രദ്ധേയമാണ്.

വെബിലൂടെയുള്ള വിവരവിനിമയം അധികരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഡാറ്റ സെന്‍ററുകള്‍ തുടങ്ങേണ്ടി വന്നത് മൂലമുള്ള പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ കമ്പനികള്‍ പുതിയ ആശയങ്ങള്‍ തേടുകയാണ്. ഡാറ്റ സെന്‍ററുകളിലെ വലിയ സൂപ്പര്‍ കം‌പ്യൂട്ടറുകള്‍ക്ക് വന്‍ തോതില്‍ വൈദ്യുതിയും ചെലവാകുന്നുണ്ട്. സൂപ്പര്‍ കം‌പ്യൂട്ടറുകള്‍ അമിതമായി ചൂടാകാതിരിക്കാന്‍ ആണിത്.

ഇതിന് പരിഹാരമായി മൈക്രോസോഫ്റ്റ് സൈബീരിയയില്‍ ഡാറ്റ സെന്‍റര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. സണ്‍ മൈക്രോസിസ്റ്റംസ് കല്‍ക്കരി ഖനിയില്‍ കം‌പ്യൂട്ടറുകള്‍ സ്ഥാപിക്കാന്‍ പോകുന്നുവെന്നും സൂചനയുണ്ട്. കം‌പ്യൂട്ടറുകള്‍ അമിതമായി ചൂടാകാതിരിക്കാന്‍ കല്‍ക്കരി ഖനിയിലെ വെളളം ഉപയോഗപ്പെടുത്താമെന്നാണ് കരുതുന്നത്.


ലണ്ടന്‍| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :