കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പുതിയ ബ്ലോഗുമായി എത്തുകയാണ് ഇന്ത്യയിലെ ഐ ടി ഭീമനായ വിപ്രോ. വിവിധ വിഷയങ്ങളില്‍ യുവാക്കള്‍ക്ക് ആവഗാഹം നല്‍കുന്നതിനും പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിനും ബ്ലോഗ് തുണയാകുമെന്ന് വിപ്രോയുടെ പ്രസ്താവനയില്‍ പറയുന്നു.
‘ക്യാമ്പസ് അരീന’ എന്ന പേരില്‍ പുറത്തു വരുന്ന ബ്ലോഗ് വിവിധ വിഷയങ്ങളേക്കുറിച്ച് അഭിപ്രായം പറയാന്‍ കോളേജ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. പുതിയ സാങ്കേതിക വി്ദ്യ, പഠനം വികസനം, ആരോഗ്യം ജീവിത രീതി, കായികവും വിനോദവും, തുടക്കക്കാരുടെ അഭിപ്രായങ്ങള്‍ എന്നിങ്ങനെ ബ്ലോഗിന് അഞ്ചു വിഭാഗങ്ങളുണ്ട്.
ഐ ടി പോലുള്ള മേഖല ശക്തമായതോടെ ജനങ്ങളിലേക്കിറങ്ങി ചെല്ലാനുള്ള വിമുഖത കാട്ടുന്ന യുവാക്കളെ സമൂഹത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ സഹായിക്കുകയാണ് ബ്ലോഗു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് അണിയറക്കാര്‍ പറഞ്ഞു. ആധുനിക മാനുഷിക മൂല്യങ്ങളില്‍ നിന്നുകൊണ്ട് പരസ്പരം ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് ലക്ഷ്യമെന്ന് വിപ്രോ ജി എം പ്രീതി രജോറ പറയുന്നു.