കോര്‍ട്ടാനയുമായി മൈക്രോസോഫ്റ്റ്

കാലിഫോര്‍ണിയ| WEBDUNIA|
PRO
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ മൈക്രോസോഫ്റ്റിനെ കടത്തി വെട്ടിയ ആപ്പിളിന്റെ സിരിക്കും ഗൂഗിളിന്റെ ഗൂഗിള്‍ നൗവിനും വെല്ലുവിളി ഉയര്‍ത്തി ശബ്ദനിര്‍ദേശത്താല്‍ പ്രവര്‍ത്തിക്കുന്ന കോര്‍ട്ടാനയുമായി മൈക്രോസോഫ്റ്റ്.

മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനായ വിന്‍ഡോസ് ഫോണ്‍ 8.1ലാണ് ശബ്ദനിര്‍ദേശത്താല്‍ പ്രവര്‍ത്തിക്കുന്ന കോര്‍ട്ടാനയെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം സ്മാര്‍ട്ട്‌ഫോണുകളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്‌തെടുക്കാനുള്ള അടിസ്ഥാന സര്‍വീസ് കോര്‍ട്ടാനയായിരിക്കും.

കാലിഫോര്‍ണിയയില്‍ നടന്ന ബില്‍ഡ് 2014 എന്ന പരിപാടിയിലാണ് കോര്‍ട്ടാനയെ വിന്‍ഡോസ് ഫോണ്‍ പ്രോഗ്രം വൈസ് പ്രസിഡന്റായ ജോ ബെല്‍ഫിയോര്‍ അവതരിപ്പിച്ചത്. ഹാലോ വീഡിയോ ഗെയിം പരമ്പരയിലുള്ള, ഇരുപത്താറാം നൂറ്റാണ്ടിലെ നിര്‍മിത ബുദ്ധിയുള്ള കഥാപാത്രത്തിന്റെ പേരാണ് കോര്‍ട്ടാന.

ഉപയോക്താവിന്റെ സ്വഭാവവും ഇഷ്ടങ്ങളും നിരീക്ഷിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നത് കൂടാതെ, വെബ്ബില്‍നിന്ന് വിവരങ്ങള്‍ തിരയാനും സഹായിക്കുന്ന പേഴ്‌സണല്‍ ഡിജിറ്റല്‍ സഹായികൂടിയാണ് കോര്‍ട്ടാന.

പെണ്‍ശബ്ദത്തില്‍ രസകരമായി ഉപയോക്താവുമായി ഇടപെടുന്ന ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനേപ്പോലെ പെരുമാറുന്ന കോര്‍ട്ടാനയുടെ സേവനം ആദ്യം ലഭ്യമാവുക ഫോണ്‍ 8.1 അപ്‌ഡേറ്റിനൊപ്പം യു എസിലെ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കായിരിക്കും. പിന്നീട് ബ്രിട്ടിനിലും ചൈനയിലുമെത്തും. തുര്‍ന്ന് വിവിധ രാജ്യങ്ങളിലെ യൂസര്‍മാക്കും ലഭ്യമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :