കാത്തിരിപ്പിന് വിരാമമിട്ട് ‘ഒപ്പോ എഫ്3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍’ വിപണിയിലേക്ക്

വിപണി കീഴടക്കാന്‍ ഒപ്പോ എഫ്3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍

aparna| Last Modified ശനി, 19 ഓഗസ്റ്റ് 2017 (10:19 IST)
വിപണി കീഴടക്കാന്‍ ഓപ്പോ എഫ് 3 സ്മാര്‍ട്ട് ഫോണിന്റെ പുതിയ എഡിഷന്‍ അവതരിപ്പിച്ചു. ‘ഒപ്പോ എഫ്3 ദീപിക പദുക്കോണ്‍ ലിമിറ്റഡ് എഡിഷന്‍‍' കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓപ്പോ അവതരിപ്പിച്ചത്. 19,990 രൂപയാണ് പുതിയ എഡിഷന്റെ വില. ഓഗസ്റ്റ്‌ 21 മുതല്‍ ഫ്ലിപ്കാര്‍ട്ടിലും രാജ്യത്തുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാകും.

റോസ് ഗോള്‍ഡ് നിറത്തില്‍ പുറത്തിറങ്ങുന്ന ഫോണിന്റെ പുറകുവശത്ത് ദീപികയുടെ ഒപ്പ് ലേസറില്‍ ആലേഖനം ചെയ്തിട്ടുണ്ടാകും. മുന്വശത്തുള്ള ഡബിള്‍ ക്യാമറകളാണ് ഒപ്പോ എഫ്3യുടെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ ഒന്ന് 16 മെഗാപിക്സല്‍ 1.3 ഇഞ്ച് സെന്‍സറും മറ്റേത് എട്ടു മെഗാപിക്സല്‍ ഡബിള്‍ വൈഡ് ആംഗിള്‍ ക്യാമറയുമാണ്‌. ബ്യൂട്ടിഫൈ 4.0 ആപ്പ്, സെല്‍ഫി പനോരമ, സ്ക്രീന്‍ ഫ്ലാഷ്, പാം ഷട്ടര്‍ തുടങ്ങി നിരവധി ക്യാമറാ സവിശേഷതകളും ഒപ്പോഎഫ്3യില്‍ ഉണ്ട്.

ഡ്യുവല്‍ സിം സംവിധാനമുണ്ട്. ഫോണിന് കരുത്ത് പകരുന്ന മീഡിയടെക് MT6750T6 ഒക്ടാ-കോര്‍ SoC പ്രോസസര്‍ മാലി-T860 ജിപിയുമായും 4 ജിബി റാമുമായും ക്ലബ് ചെയ്തിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :