പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ എല്‍ ജി, മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ പുറത്തിറക്കുന്നു. ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
എല്‍ ജി മൊബൈല്‍ ചീഫ് എക്സിക്യൂട്ടീ ഡോ. സ്കോട്ടും മൈക്രോസോഫ്റ്റ് സി ഇ ഒ സ്റ്റീവ് ബാല്‍മറും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എല്‍ജി-മൈക്രോസോഫ്റ്റ് കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയത്. നടപ്പ് വര്‍ഷത്തില്‍ പത്തോളം എല്‍ ജി വിന്‍ഡോസ് സെറ്റുകള്‍ പുറത്തിറക്കാനാണ് ലക്‍ഷ്യമിടുന്നത്. 2012 ആകുമ്പോഴേക്കും 26 മോഡലെങ്കിലും വിപണിയിലെത്തിക്കുമെന്നും എല്‍ ജി അധികൃതര്‍ അറിയിച്ചു.
എല്‍ജി വിന്‍ഡോസിന്‍റെ ആദ്യ സെറ്റ് ‘ജിഎം730’ ഉടന്‍ തന്നെ പുറത്തിറക്കും. വിന്‍ഡോസ് മൊബൈല്‍ 6.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സെറ്റ് ടച്ച് സ്ക്രീന്‍ സംവിധാനത്തോടെയായിരിക്കും വിപണിയിലെത്തുക. എല്‍ ജിയുടെ ത്രീഡി സംവിധാനവും ഉപയോഗപ്പെടുത്തും. മൂന്ന് ഇഞ്ച് സൈസില്‍ പുറത്തിറക്കുന്ന ജി എം730 സെറ്റില്‍ 240X400 സ്ക്രീന്‍, അഞ്ച് മെഗാപിക്സല്‍ ക്യാമറ, ഗി പി എസ്, വിഫി, ബ്ലൂടൂത്ത് എന്നിവയെല്ലാം ലഭ്യമായിരിക്കും.