മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 30 ജൂണ്‍ 2008 (16:31 IST)
രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍സെല്‍ സ്വന്തമാക്കാന്‍ അമേരിക്കന്‍ ടെലികോം ഭീമനായ എടി ആന്‍ഡ് ടി ഒരുങ്ങുന്നു.
എയര്‍സെല്ലില്‍ മലേഷ്യന്‍ ടെലികോം കമ്പനിയായ മാക്സിസ് കമ്മ്യൂണിക്കേഷനുളള 74 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ലോകത്തിലെ അതിവേഗം വളരുന്ന മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് പ്രവേശിക്കാമെന്നാണ് എടി ആന്‍ഡ് ടിയുടെ പ്രതീക്ഷ.
അഞ്ചുമുതല്‍ ആറു ബില്യണ്‍ ഡോളര്‍ വരെയാണ് എടി ആന്‍ഡ് ടി എയര്‍സെല്ലിന് മൂല്യം കണക്കാക്കുന്നത്. ഓഹരികള്‍ വില്ക്കാന് മാക്സിസ് താല്‍പ്പര്യം കാണിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പങ്കാളിക്കായി എടി ആന്‍ഡ് ടി വീഡിയോകോണിന്റെ ഡാറ്റാകോമുമായും, യുണീടെക്കുമായും നടത്തിവന്ന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
എയര്‍സെല്ലില്‍ 74 ശതമാനം ഇക്വിറ്റി ഓഹരിളുളള മാക്സിസിന് 65 ശതമാനവും നേരിട്ടുളള ഓഹരികളാണ്. മാക്സിസിന്റെ സംയുക്ത സംരംഭമായ അപ്പോളൊ ഗ്രൂപ്പിന്റെ റെഡ്ഡി കുടുബത്തിനാണ് ശേഷിക്കുന്ന 35 ശതമാനം ഓഹരികള്‍ .