എച്ച് പിയുടെ മെലിഞ്ഞ സുന്ദരി ഇന്ത്യയിലെത്തി

WEBDUNIA|
എച്ച് പിയുടെ മെലിഞ്ഞ സുന്ദരി എച്ച് പി ഫോളിയൊ 13 എന്ന ആദ്യ അള്‍ട്രാബുക്ക് വിപണിയില്‍ എത്തി. കൂടുതല്‍ മെലിഞ്ഞത്, ഭാരം കുറഞ്ഞത്, ആകര്‍ഷകമായത് എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ഫോളിയൊ 13നുള്ളത്.

ഏതു നേരവും കമ്പ്യൂട്ടര്‍ നോക്കിയിരിക്കുന്നവരെയാണ് തങ്ങള്‍ ലക്‍ഷ്യമിടുന്നതെന്ന് എച്ച് പി സീനിയര്‍ ഡയറക്ടര്‍ വിനയ് അശ്വതി പറയുന്നു. ഒമ്പത് മണിക്കൂര്‍ ചാര്‍ജ് നിലനില്‍ക്കുമെന്നാണ് അവരുടെ വാദം. ബാക്ക് ലിറ്റ് കീബോര്‍ഡ്, ആര്‍ ജെ, യു എസ് ബി 3.0, 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള സോളിഡ് സ്റ്റേറ്റ് ഡ്രൈവ് എന്നിവയും ഇതിലുണ്ട്.

എച്ച് പി കൂള്‍ സെന്‍സ് ടെക്നോളജി, എച്ച് പി ട്രുവിഷന്‍ എച്ച് ഡി വെബ്കാം, ഡോള്‍ബി അഡ്വാന്‍സ്ഡ് വീഡിയോ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. വിന്‍ഡോ 7 ഓപറേറ്റിംഗ് സിസ്റ്റമാണിതില്‍. 69,990 രൂപയാണ് ഈ മെലിഞ്ഞ സുന്ദരിയുടെ വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :