ഇനി ബിഎസ്എന്‍എല്‍ ഹംഗാമയും

ന്യൂഡല്‍ഹി| WEBDUNIA|
ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ബി എസ് എന്‍ എല്‍ രണ്ട് പുതിയ മൂല്യ വര്‍ധിത സേവനങ്ങള്‍ കൂടി പ്രഖ്യാപിച്ചു. ലൈവ് വീഡിയൊ ട്യൂട്ടറിംഗ്, ബി എസ് എന്‍ എല്‍ ഹംഗാമ എന്നിവയാണ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കായി ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ച പുതിയ സേവനങ്ങള്‍.

പ്രധാനമായും വിദ്യാര്‍ത്ഥികളെ ലക്‍ഷ്യമാക്കിയാണ് ലൈവ് വീഡിയൊ ട്യൂട്ടര്‍ സേവനം നല്‍കുന്നത്. ഈ സേവനം ഉപയോഗിച്ച് രാജ്യത്തും പുറത്തുമുള്ള അധ്യാപകരുടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവും. എല്ലാ സമയത്തും ഈ സേവനം ലഭ്യമാവും.

ക്ലാസിനും അധ്യാപകര്‍ക്കും അനുസരിച്ച് ഓരോ സെഷനും 50 രൂപ മുതല്‍ 240 രൂപവരെ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുമെന്ന് ബി എസ് എന്‍ എല്‍ ഡയറക്ടര്‍ ആര്‍ കെ അഗര്‍വാള്‍ പറഞ്ഞു. ഓഡിയൊ, വീഡിയൊ, ഗെയിമിംഗ് സൌകര്യങ്ങള്‍ മാസവാടകയില്‍ നല്‍കുന്നതാണ് ബി എസ് എന്‍ എല്‍ ഹംഗാമ സേവനം.

ഒരു മാസത്തേക്ക് 149 രൂപയ്ക്ക് അനിയന്ത്രിത മ്യൂസിക് ഡൌണ്‍ ലോഡും, ഒരു മാസത്തേക്ക് 49 രൂപയ്ക്ക് അനിയന്ത്രിത ഗെയിം ഡൌണ്‍‌ലോഡും ഹംഗാമ സേവനത്തിലൂടെ ലഭ്യമാകും. ഭാവിയില്‍ ടെലിവിഷന്‍ പരിപാടികളും സിനിമകളും ഇതില്‍ കൂട്ടിച്ചേര്‍ക്കും. ഉത്സവ സീസണോട് അനുബന്ധിച്ച് അടുത്ത ഒരു മാസത്തേക്ക് ഹംഗാമ സേവനം സൌജന്യമായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :