അമേരിക്കയുടെ ഉയര്‍ച്ച ലക്‍ഷ്യമിട്ട് മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (18:38 IST)
ആഗോളസാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തകര്‍ന്നു കൊണ്ടിരിക്കുന്ന അമേരിക്കയുടെ രക്ഷയ്ക്കായി ലോകോത്തെ മുന്‍‌നിര ഐ ടി കമ്പനിയായ മൈക്രോസോഫ്റ്റ് മുന്നോട്ടു വരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മൈക്രോസോഫ്റ്റ് ഇത്തരമൊരു പ്രസ്താവനയുമായി മുന്നോട്ട് വന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ രണ്ട് ദശലക്ഷം ഐ ടി വിദഗ്ധരെ ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ് പദ്ധതി. പദ്ധതിപ്രകാരം വിവിധ സാങ്കേതിക കോഴ്സുകളും സെര്‍ട്ടിഫിക്കറ്റുകളും നല്‍കും. പദ്ധതി ആദ്യം നടപ്പിലാക്കുക വാഷിംഗ്ടണിലായിരിക്കും. പദ്ധതിയുടെ പൂര്‍ണവിവരങ്ങള്‍ നല്‍കുന്ന പുതിയ ഓണ്‍ലൈന്‍ പേജ് ‘ഇലവേറ്റ് അമേരിക്ക’ ഉടന്‍ തന്നെ ലൈവില്‍ വരുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

സാങ്കേതികവിദഗ്ധരുടെ അഭാവമാണ് അമേരിക്കയുടെ ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. അമേരിക്കന്‍ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികവും വിദേശികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :