മറ്റൊരു ദീപാവലിയും കൂടി കടന്നു പോയി. പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങളും പൂത്തിരികളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയുമെല്ലാം മാഞ്ഞു കഴിഞ്ഞു. ഇതൊക്കെ സാധാരണ ആഘോഷങ്ങളുടെ കാര്യം. അവിശ്വസനീയമായ മറ്റൊരു ആഘോഷത്തെ കുറിച്ചാണ് ഇനി പറയാന്‍ പോവുന്നത്.
ഈ ആഴ്ചയിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ വ്യത്യസ്തവും അപകടകരവുമായ ഒരു ദീപാവലി ആഘോഷത്തെ കുറിച്ചാണ് വെബ്‌ദുനിയ പറയുന്നത്. മധ്യപ്രദേശിലെ ചെറുഗ്രാമമായ ഗൌതംപുരയിലെ ദീപാവലി ആഘോഷത്തെ നമുക്ക് ഒന്ന് അടുത്തുകാണാം. ഇത് ആഘോഷമാണോ? യുദ്ധം തന്നെയല്ലേ ഇവിടെ നടക്കുന്നത്.
ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഗൌതംപുര. ഇവിടെ ദീപാവലിക്ക് പരമ്പരാഗതമായി നടന്ന് വരുന്ന ‘ഹിന്‍ഗോട്’ എന്ന മത്സരത്തെ കുറിച്ചാണ് പറയുന്നത്. മത്സരമെന്ന പേരേ ഉള്ളൂ. യുദ്ധം തന്നെയാണ് നടക്കുന്നതെന്ന് കണ്ടാല്‍ മനസ്സിലാക്കാനാകും. പോരാട്ടത്തിനിടയ്ക്ക് പങ്കെടുക്കുന്നവര്‍ക്ക് പരിക്കേല്‍ക്കുമെങ്കിലും വാശി കൈവെടിയാതെ പോരാട്ടം തുടരുകയാണ് പതിവ്.
WD
WD
മത്സരം നടക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ഗ്രാമീണര്‍ ഹിന്‍ഗോട് എന്ന ‘ഫലം’ ശേഖരിക്കാന്‍ ആരംഭിക്കും. മുള്ളുകളുള്ള ഒരു തരം കുറ്റിച്ചെടിയിലാണ് ഈ ഫലം ഉണ്ടാകുന്നത്.പിന്നീട് ഈ ഫലത്തിന്‍റെ പൊള്ളയായ തോടില്‍ വെടിമരുന്ന് നിറയ്ക്കുകയും മുളം കമ്പും കളിമണ്ണും നൂലുകളുമുപയോഗിച്ച് കെട്ടുകയും ചെയ്യുന്നു.