ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (16:20 IST)
ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും എന്നാണ് വിശ്വാസം. ഇതില്‍ 107 എണ്ണം അകാല മൃത്യുകളും ഒരെണ്ണം കാല മൃത്യുവുമായിരിക്കും. ആകെ 108 എണ്ണം. കാല മരണത്തെ, തടയാനാവില്ല. അത് സത്യമാണ്. അതേസമയം അകാല മൃത്യുക്കളാണ് രോഗമായും ജീവിത ബുദ്ധിമുട്ടുകളായും വരുക. അതിനെ പരിഹാരങ്ങള്‍ കൊണ്ടു തടയാന്‍ സാധിക്കും. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും ക്ഷേത്രദര്‍ശനം നടത്തുന്നത് ഇത്തരം ദോഷങ്ങളില്‍ നിന്ന് ഒരു പ്രതിവിധിയാണ്.

മരണ ഭയം ഉണ്ടാകാതിരിക്കുക. ഇതിനായി നിത്യവും ദേവ നാമം ഉച്ചരിക്കാം. അതൊരു ശീലമായാല്‍ മരണ സമയത്ത് അറിയാതെ തന്നെ ദേവ നാമം മനസ്സില്‍ വരും. ഇത് വലിയ പുണ്യം തന്നെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :