ശാപംകിട്ടിയ പട്ടണം ഭൂമിക്കടിയില്‍!

അനിരുദ്ധ ജോഷി

WDWD
ശാപത്തിന്‍റെ അഗ്നിജ്വാലകളേറ്റ് ഒരു പട്ടണം ശിലയായി മാറുക, മനുഷ്യരും പക്ഷികളും മൃഗങ്ങളും എല്ലാം ശാപം മൂലം ശിലയായി ഭൂമിക്കടിയിലേക്ക് താഴുക! പുരാതന കാലത്ത് നടന്നു എന്ന് കരുതുന്ന ഈ അവിശ്വസനീയ സംഭവമാണ് ഇത്തവണ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ പറയുന്നത്. ഫോട്ടോഗാലറികാണുക

ചമ്പാവതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചെറുപട്ടണമാണ് ഇത്തരത്തില്‍ ശിലയായി ഭൂമിക്കടിയിലേക്ക് മറഞ്ഞതത്രേ. ചമ്പാവതിയുടെ മകനായ ഗന്ധര്‍വസെന്നിന്‍റെ നാമത്തിലാണ് ഇപ്പോഴും ഇവിടം അറിയപ്പെടുന്നത്. മധ്യപ്രദേശിലെ ദേവാസിലാണ് ഈ ഗ്രാ‍മം സ്ഥിതിചെയ്യുന്നത്.

ഗന്ധര്‍വഭീല്‍ എന്നു കൂടി അറിയപ്പെട്ടിരുന്ന ഗന്ധര്‍വസെന്നിന്‍റെ ശാപമാണ് ഗ്രാമത്തെയാകെ ശിലയാക്കിമാറ്റിയതെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. വിക്രമാദിത്യ മഹാരാജാവിന്‍റെയും ഭര്‍തൃഹരിയുടെയും പിതാവാണ് ഗന്ധര്‍വസെന്‍.

കമല്‍ സോണി എന്ന നാട്ടുകാരന്‍ പറയുന്നത് ഇവിടെ ഖനനം ചെയ്താല്‍ ലഭിക്കുന്ന ശിലാപ്രതിമകള്‍ ഈ ശാപകഥയുടെ തെളിവാണെന്നാണ്.

WEBDUNIA|
WDWD
ഞങ്ങള്‍ ഗ്രാമത്തിലെ പ്രായംചെന്ന വ്യക്തികളോട് ശാപകഥയെകുറിച്ച് സംസാരിച്ചു. വിക്രംസിംഗ് ഖുശ്‌വ എന്നയാള്‍ക്ക് ഇതെ കുറിച്ച് പറയാനുണ്ടായിരുന്നു. പണ്ട്, ഇവിടുത്തെ രാജകുമാരി രാജാവിന്‍റെ ഇഷ്ടത്തിനു വിരുദ്ധമായി ഗന്ധര്‍വസെന്നിനെ വിവാഹം ചെയ്തുവത്രേ. അമാനുഷിക സിദ്ധിയുള്ള ഗന്ധര്‍വസെന്‍ രാജാവിന്‍റെ കണ്ണില്‍ പെടാതെ പകല്‍ സമയത്ത് കഴുതയുടെ രൂപത്തിലാണ് വിഹരിച്ചിരുന്നത്. രാത്രിയാവുമ്പോഴേക്കും അതിസുന്ദരനായ രാജകുമാരനായി കുമാരിയുടെ അടുത്ത് എത്തുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :