രോഗം ശമിപ്പിക്കാന്‍ അടി!

WDWD
തികച്ചും അസാധരണവും അത്ഭുതകരവുമായ ഒരു ചികിത്സാരീതിയാണ് ഇത്തവണത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഞങ്ങള്‍ കാട്ടിത്തരുന്നത്. അടിയിലൂടെയും തൊഴിയിലൂടെയും ഒരാളുടെ രോഗം ശമിപ്പിക്കാന്‍ ആവുമോ? ഛത്തീസ്ഗഡുകാരനായ മാനസറാം പറയുന്നത് രോഗികളെ അടിച്ച് രോഗം ഭേദമാക്കാമെന്നാണ്!

ഈ അത്ഭുത വാര്‍ത്തയെ കുറിച്ച് അറിഞ്ഞ് ഞങ്ങള്‍ മാനസറാമിനെ നേരില്‍ കാണാന്‍ തീരുമാനിച്ചു. അടിയിലൂടെയും തൊഴിയിലൂടെയും ചികിത്സ നടത്തുന്ന മാനസറാമിന്‍റെ തട്ടകം ലാദര്‍ എന്ന ചെറു ഗ്രാമമായിരുന്നു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പൂരില്‍ നിന്ന് 75 കിലോമീറ്ററും ധംതാരി ജില്ലയില്‍ നിന്ന് 35 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം.

മാനസറാമിന്‍റെ ചികിത്സാ സ്ഥലത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അവിടെ ആയിരക്കണക്കിന് ആളുകളാണ് ചികിത്സ തേടി എത്തിയിരിക്കുന്നത് എന്ന് ഞങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കി. അല്‍പ്പനേരത്തിനു ശേഷം മാനസറാം എത്തിച്ചേര്‍ന്നു. അവിടെയുള്ള ഒരു മരത്തിനു കീഴില്‍ ഇരുന്ന അയാള്‍ രോഗികളെ അടിച്ചും തൊഴിച്ചും ചികിത്സ ആരംഭിച്ചു! രോഗികള്‍ അവരുടെ ഊഴം കാത്ത് വരിയിലാണ് കാത്ത് നില്‍ക്കുന്നത്.


WDWD
ഏത് രോഗവും ഭേദമാക്കാനുള്ള കഴിവുണ്ടെന്നാണ് മാനസറാം അവകാശപ്പെടുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ അയാള്‍ ഒരു സാധാരണ കര്‍ഷകന്‍ ആയിരുന്നു. ഒരു രാത്രി, ആരാധനാ മൂര്‍ത്തി തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു എന്നും ആളുകളുടെ രോഗം ഭേദമാക്കാന്‍ ആവശ്യപ്പെട്ടു എന്നും മാനസറാം ഞങ്ങളോട് പറഞ്ഞു.

WEBDUNIA|
ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :