ഇവിടെ ചികിത്സയ്ക്ക് എത്തുന്നവര്‍ ഒരു പൂമാല, തേങ്ങ, ചന്ദനത്തിരി തുടങ്ങിയവ നിര്‍ബന്ധമായും കൊണ്ടുവന്നിരിക്കണം. പിന്നെ, കാണിക്ക ഇഷ്ടം പോലെയാവാം ! സൌജന്യ ചികിത്സയാണ് നടത്തുന്നത് എങ്കിലും കാണിക്കകള്‍ രോഗികളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് മഞ്ജിത് പറയുന്നു.
തന്‍റെ കഴിവ് ദൈവദത്തമാണ് എന്നാണ് മഞ്ജിത് പറയുന്നത്. അച്ഛനും മുത്തച്ഛനും ചികിത്സകരായിരുന്നു എന്നും ഇയാള്‍ അവകാശപ്പെടുന്നു. ഹോമിയോയും ആയുര്‍വേദവും കൂട്ടിക്കലര്‍ത്തിയ തുള്ളിമരുന്നും ഇദ്ദേഹം രോഗികള്‍ക്ക് കൊടുക്കുന്നു. ഒരു ദിവസം 80-90 രോഗികളാണ് മഞ്ജിത്തിനെ തേടിയെത്തുന്നത്.രോഗിയെ കാണുന്ന മാത്രയില്‍ , രോഗം ഭേദമാവാന്‍ എത്ര സമയം വേണ്ടിവരുമെന്ന് പറയാന്‍ സാധിക്കുമെന്നും ഇയാള്‍ അവകാശപ്പെടുന്നു.
WD
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുകൊണ്ട് തന്‍റെ അരികില്‍ എത്തുന്ന രോഗികളും ഉണ്ടെന്ന് മഞ്ജിത് അവകാശപ്പെടുന്നു. ചില ഡോക്ടര്‍മാര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൂട്ടി ചികിതസയ്ക്ക് എത്താറുണ്ടെന്നും ഈ ചികിത്സകന്‍ പറയുന്നു. പേപ്പര്‍ കത്തിച്ച് വച്ച് ഉള്ളിലുള്ള മഞ്ഞപ്പിത്തം പുറത്ത് കൊണ്ടുവരുന്ന മഞ്ജിത്തിന്‍റെ ചികിത്സയെ കുറിച്ച് നിങ്ങള്‍ എന്തുപറയുന്നു.