ഭാവര്‍ സിംഗ് എന്ന പദിയാര്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം അയാള്‍ മേഘനാഥ ഭഗവാന്‍റെ അടുക്കല്‍ സന്താന ദു:ഖം മാറുവാനായി പ്രാര്‍ത്ഥിച്ചു എന്നും അതുകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സന്താനഭാഗ്യം ഉണ്ടായി എന്നുമാണ്. ആഗ്രഹം സഫലീകരിച്ചു തന്ന മേഘനാഥ ഭഗവാനോടുള്ള ആദരസൂചകമായി അയാള്‍ ഗല്‍ എന്ന തൂക്കത്തില്‍ ഏറാന്‍ പോവുകയാണെന്നും ഭാവര്‍സിംഗ് ഞങ്ങളോട് പറഞ്ഞു.
നൂറ്റാണ്ടുകളായി ഗിരിവര്‍ഗ്ഗക്കാര്‍ തുടര്‍ന്ന് വരുന്ന ആചാരമാണിത്. ഇതിന്‍റെ ഉത്ഭവത്തെ കുറിച്ച് ആര്‍ക്കും വ്യക്തമായിഅറിയില്ല. രാവണ പുത്രനായ മേഘനാഥനെയാണ് അവര്‍ ആരാധിക്കുന്നത്. ഈ ആചാരം നടത്തുന്നതിലൂടെ മേഘനാഥ പ്രീതി സാധ്യമാവുമെന്നാണ് വിശ്വാസം.
തൂക്കത്തില്‍ ഏറുന്നതിന് മുമ്പ് പദിയാറുകള്‍ നല്ലവണ്ണം മദ്യപിക്കാറുണ്ട്. മദ്യലഹരിയില്‍ ആയതിനാല്‍ തൂങ്ങുമ്പോള്‍ ഒരുവിധ വേദനയും ഇവരെ അലട്ടാറുമില്ല. പാര്‍മര്‍ സിംഗ് എന്ന മറ്റൊരു പദിയാറുമായും ഞങ്ങള്‍ സംഭാഷണം നടത്തിയിരുന്നു. എല്ലാവര്‍ഷവും ഗലില്‍ തൂങ്ങുന്ന ഇയാള്‍ക്ക് ഇതുവരെയായും വേദനയോ മറ്റ് അസ്വസ്ഥതയോ ഉണ്ടായിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.
WD
WD
തൂക്കത്തിന് ഏതാനും ദിവസം മുമ്പ് പദിയാറുകളുടെ പുറത്ത് മഞ്ഞള്‍ തേക്കാറുണ്ട്. എന്നാല്‍, മിക്ക അവസരങ്ങളിലും ഇവര്‍ക്ക് പരുക്ക് പറ്റാറുണ്ട്. ഇത്തരത്തിലുള്ള തൂക്കം അണുബാധയുണ്ടാക്കുന്ന രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, പാരമ്പര്യത്തിന്‍റെ ഭാഗമായതിനാല്‍ ഇത് നിര്‍ത്താനാവില്ല എന്നാണ് പദിയാറുകള്‍ പറയുന്നത്. ഈ ആചാരത്തെ കുറിച്ച് നിങ്ങള്‍ക്കും അഭിപ്രായം ഉണ്ടാവുമല്ലോ? അത് ഞങ്ങളെ അറിയിക്കൂ.