ദീപാവലിക്ക് ഒരു മാസം മുമ്പ് മുതല്‍ ഹിന്‍ഗോടുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചതായി മത്സരത്തില്‍ പങ്കെടുക്കുന്ന രാജേന്ദ്ര കുമാര്‍ പറയുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ഈ മത്സരത്തില്‍ പങ്കെടുത്ത ഇയാള്‍ക്ക് മുഖത്ത് മുന്ന് തുന്നലുകള്‍ വേണ്ടി വന്നിരുന്നു.
ഈ മത്സരം അപകടകരമെന്ന് മാത്രമല്ല ഹിന്‍ഗോടുകള്‍ നിര്‍മ്മിക്കുന്നതും ആപത്കരമാണ്. പരിചയമില്ലാത്ത ആളാണ് ഹിന്‍ഗോടില്‍ വെടി മരുന്ന് നിറയ്ക്കുന്നതെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കാം. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് മത്സരിക്കുന്നവര്‍ മദ്യപിക്കുകയും ചെയ്യുന്നു. ഇതും അപകടത്തിന് പ്രധാന കാരണമാവുന്നു.
WD
WD
മത്സരം പ്രമാണിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി ഗ്രാമത്തില്‍ ദ്രുതകര്‍മ്മ സേനയെയും പൊലീസിനെയും വിന്യസിക്കാറുണ്ട്. പുതിയ വേഷവും മറ്റും ധരിച്ചാണ് ഗ്രാമീണര്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നതെങ്കിലും ആഘോഷം ചിലപ്പോള്‍ അവര്‍ക്ക് ദുഖവും സമ്മാനിക്കാറുണ്ട്. ഈ ആഘോഷത്തെ കുറിച്ച് നിങ്ങള്‍ക്കെന്താണ് അഭിപ്രായം?