ഹിന്‍ഗോട് തയ്യാറാകി കഴിഞ്ഞാല്‍ പിന്നെ ദീപാവലി കഴിഞ്ഞുള്ള ദിവസത്തിനായി ഉള്ള കാത്തിരിപ്പാണ്. ഈ ദിവസത്തിലാണ് ഹിന്‍ഗോട് യുദ്ധം നടക്കുന്നത്. മത്സരിക്കാന്‍ തയാറാകുന്നവരെ രണ്ട് സംഘങ്ങളായി തിരിക്കുന്നു. ‘കലംഗ’ ‘തുറ’ എന്നീ പേരുകളിലാണ് ഈ സംഘങ്ങള്‍ അറിയപ്പെടുന്നത്.
മത്സരത്തില്‍ ഇരു സംഘങ്ങളും പരസ്പരം വെടിമരുന്ന് നിറച്ച ഹിന്‍ഗോടുകള്‍ എറിയുന്നു. ഓരോ വര്‍ഷവും 40 മുതല്‍ 50 വരെ ആളുകള്‍ക്ക് പരുക്കേല്‍ക്കാറുണ്ട്. എന്നാല്‍ ജനങ്ങളുടെ ഉത്സാഹത്തിന് കുറവൊന്നുമില്ല. ജോലിക്കും പഠനത്തിനുമായി ഗ്രാമം വിട്ട് പോയവര്‍ പോലും ഈ അവസരത്തില്‍ മടങ്ങിയെത്തുന്നു.
ഈ ആഘോഷം എന്നാണ് തുടങ്ങിയതെന്നതിനെ കുറിച്ച് അറിവൊന്നുമില്ല. മത്സര പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥന നടത്തുന്നു. പിന്നെ അവസാന ഹിന്‍ഗോടും തീരുംവരെ മത്സരം ഇടതടവില്ലാതെ തുടരും.
WD
WD
ഗ്രാമത്തില്‍ പരമ്പരാഗതമായി ഈ ആചാരം നിലനില്‍ക്കുന്നതായി ഗ്രാമവാസിയായ കൈലാസ് പറയുന്നു. 20 വര്‍ഷമായി താന്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. നിരവധി തവണ പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും ഇന്നും ഹിന്‍ഗോട് യുദ്ധം ആവേശമാണ് കൈലാസിന്.