ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ ശരീരം മുഴുവന്‍ ഒരു പുതപ്പ് ഉപയോഗിച്ച് മൂടി. അതിനുശേഷം ബാബ ഒരു കന്യകയെ വിളിച്ചു വരുത്തി. കന്യകയോട് ത്രിശൂലം രോഗിയുടെ തലയില്‍ കുത്തിയിറക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അത് അനുസരിച്ച് രോഗിയുടെ തലയില്‍ നാല് ഇഞ്ചോളം ത്രിശൂലം താഴ്തുകയും ചെയ്തു. എന്നാല്‍, അത്ഭുതമെന്ന് പറയട്ടെ! രോഗിയുടെ തലയില്‍ നിന്ന് ഒരു തുള്ളി രക്തം പോലും പൊടിഞ്ഞില്ല.
എല്ലാ ശസ്ത്രക്രിയയ്ക്കും ഒരേ പെണ്‍കുട്ടി തന്നെയാണ് ബാബയുടെ സഹായിയായിവരുന്നത് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇതോടെ ബാബയുടെ ചെയ്തിയുടെ പൊള്ളത്തരവും ഞങ്ങള്‍ക്ക് മനസ്സിലായി. പരിശീലനം സിദ്ധിച്ച അവള്‍ ശരീരത്തില്‍ കുത്തിയില്ലെങ്കില്‍ ചോര പൊടിയില്ലല്ലോ! എന്നാല്‍, അവിടെ എത്തുന്ന ആരും തന്നെ ഇത്തരത്തില്‍ ചിന്തിക്കാത്തത് ഞങ്ങളില്‍ ഞെട്ടലുണ്ടാക്കി.
ബാബയുടെ അത്ഭുത സിദ്ധികളെ വാഴ്ത്തുന്നവരായിരുന്നു അവിടെയെത്തിയവരെല്ലാം. ബാബയുടെ ചികിത്സകൊണ്ട് രോഗം ഭേദമായതായും ചില ഭക്തര്‍ അവകാശപ്പെടുകയുണ്ടായി.
WD
ബാബയുടെ അവകാശവാദങ്ങളെക്കുറിച്ച് ഞങ്ങള്‍ പറയുന്നില്ല. അയാള്‍ ഓരോ സമയത്തും ഓരോ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു...ബ്ലേഡ് ഉപയോഗിച്ച് വൃക്ക ശസ്ത്രക്രിയ നടത്താമെന്നും അരിമാവ് ഉപയോഗിച്ച് വൃക്കയിലെ കല്ലിന് ചികിത്സ നടത്താമെന്നുമൊക്കെ. ഇത്തരം അവകാശവാദങ്ങളോട് നിങ്ങളുടെ പ്രതികരണം എന്താണ്?