ഭൈരവ നാഥന് തമോഗുണമാണുള്ളതെന്നാണ് വിശ്വാസം. അതിനാല്‍, ദിവസേന പലതവണ മദ്യവും സിഗരറ്റും ദൈവത്തിനു നല്‍കുന്നു. എന്നാല്‍, ദൈവത്തെ മോചിപ്പിക്കുന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കാറില്ല. കാരണം, മോചിതനായാല്‍ അത്യധികം ക്രൂരതയോടെ ദൈവം പെരുമാറുമെന്നും എന്നത്തേക്കുമായി സ്ഥലം വിടുമെന്നും ഭക്തര്‍ ഭയക്കുന്നു.
സമര്‍പ്പിക്കുന്ന മദ്യം ആരുംകാണാതെ അകത്തക്കാനും ഭൈരവ നാഥന്‍ വിരുതനാണെന്നാണ് ഭക്തരുടെ വിശ്വാസം. ഈ വിശ്വാസങ്ങളെ കുറിച്ച് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. ഞങ്ങളെ അറിയിക്കൂ.
WEBDUNIA|
WD
WD
എന്നാല്‍, കുറച്ച് കാലം കഴിഞ്ഞപ്പോഴേക്ക് ദേവന്‍റെ മട്ട് മാറി! കാലഭൈരവ് നാഥ് അവിടുത്തുകാരോട് അല്‍പ്പം ക്രൂരമായി പെരുമാറാന്‍ തുടങ്ങി. കുട്ടിയുടെ രൂപം ധരിച്ചെത്തുന്ന ഭഗവാന്‍ മധുരപലഹാരങ്ങള്‍ മോഷ്ടിക്കാനും എന്തിനേറെ, മറ്റ് കുട്ടികളെ നന്നായി പ്രഹരിക്കാനും തുടങ്ങി. പിന്നീട്, ഭഗവാന്‍ മദ്യലഹരിയില്‍ സുഖം കാണാനും തുടങ്ങി. ഈശ്വരന്‍റെ ശക്തി വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അവിടുത്തുകാര്‍ക്ക് ജീവനില്‍ പേടിയും തോന്നി തുടങ്ങി! ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ഭക്തരുടെ ഭയത്തിന് കാരണം മറ്റൊന്നുമല്ലായിരുന്നു, ഒരു ദിവസം അവരെ വിട്ട് ഭഗവാന്‍ ഓടിപ്പോയാലോ? ഇത് തടയാനായി മന്ത്രവാദികളും പൂജാരികളും ഒരുമിച്ച് ചേര്‍ന്നു. ഇവര്‍ ദേവന്‍ തങ്ങളെ ഉപേക്ഷിച്ച് പോകാതിരിക്കാനായി മന്ത്രങ്ങളുടെ പിന്‍ബലത്താല്‍ ഒരു ഇരുമ്പ് ചങ്ങല കൊണ്ട് ദേവനെ ബന്ധിച്ചു. പിന്നീടിതുവരെ ദേവന് മോചനം ലഭിച്ചിട്ടില്ല.