ചങ്ങലയ്ക്കിട്ട ദൈവം

ശ്രുതി അഗര്‍‌വാള്‍

WDWD
ഭക്തരുടെ കറതീര്‍ന്ന ഭക്തിയും സ്നേഹവും ആരാധനാമൂര്‍ത്തിയെ ബന്ധനത്തിലാക്കിയ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍, ദേവനെ ഭക്തര്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇത്തരമൊരു കഥയാണ് ഇത്തവണത്തെ ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയിലൂടെ ഞങ്ങള്‍ പറയുന്നത്.

മധ്യപ്രദേശിലെ ഷാജപുര്‍ ജില്ലയിലെ മാള്‍വാഗര്‍ ഗ്രാമത്തിലുള്ള കോദസ്വാമി കാലഭൈരവ നാഥ ക്ഷേത്രത്തിലേക്കു വരൂ. ഇവിടെ ദേവനെ ഭക്തര്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്നത് കാണാം. ഇതെ കുറിച്ച് ചുറ്റുപാടുമുള്ളവര്‍ക്ക് പറയാനുണ്ടായിരുന്നത് ഒരു പഴയ കഥയായിരുന്നു.

ഗുജറാത്തികളുടെയും ഝാല രജപുത്രരുടെയും ആരാധാനാ മൂര്‍ത്തിയായിരുന്നു കോദസ്വാമി കാലഭൈരവന്‍. 1481ല്‍ അന്നത്തെ രജപുത്ര രാജാവിന് ഒരു സ്വപ്ന ദര്‍ശനമുണ്ടായി. രഥം പെട്ടെന്ന് യാത്രയ്ക്കൊരുക്കാനും രഥ ചക്രം തകരുന്നിടത്ത് യാത്ര അവസാനിപ്പിക്കാനും അവിടെ ക്ഷേത്രം പണിയണമെന്നും സ്വപ്നത്തിലൂടെ കാലഭൈരവന്‍ രാജാവിനോട് നിര്‍ദ്ദേശിച്ചു.

WDWD
ദൈവീക വചനം ശ്രദ്ധിച്ച മഹാരാജാവ് അതുപോലെ ചെയ്തു. തന്‍റെ രഥ ചക്രങ്ങള്‍ തകര്‍ന്നിയിടത്ത് കോദസ്വാമി കാലഭൈരവ ക്ഷേത്രം നിര്‍മ്മിച്ചു. ക്ഷേത്രത്തിനു ചുറ്റുമായി ഒരു സാമ്രാജ്യവും സ്ഥാപിച്ചു. ഇതെ തുടര്‍ന്ന് രജപുത്രര്‍ കൂട്ടത്തോടെ ഇവിടെ താമസമായി എന്നും പഴമക്കാര്‍ പറയുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :