അതിപുരാതന കാലം മുതല്ക്കു തന്നെ ജ്യോതിഷം നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ജ്യോതിഷത്തെ വേദ കാലഘട്ടം മുതല്‍ ഇന്ത്യന്‍ ജോതിശാസ്ത്രത്തിനോടും ആത്മീയതയോടും ബന്ധിപ്പിച്ചു കാണുന്നുണ്ട്. ആധുനിക ലോകം അതിനൂതനമായ ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തിയ ആകാശഗംഗ എന്ന നക്ഷത്ര സമൂഹത്തെ കുറിച്ചും വിദൂര നക്ഷത്രങ്ങളെ കുറിച്ചും നമ്മുടെ പൂര്‍വ്വികര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നത് വിസ്മയകരമായ വസ്തുതയാണ്.
നമ്മുടെ പൂര്‍വികര്‍, ഗ്രഹങ്ങളെ കണ്ടെത്തുക മാത്രമല്ല അവയുടെ പ്രത്യേകതകളെ കുറിച്ച് പ്രായോഗിക ജ്ഞാനം നേടുകയും ചെയ്തിരുന്നു. ഗ്രഹങ്ങളുടെ സ്വഭാവവും പ്രഭാവവും അനുസരിച്ചായിരുന്നു അവയ്ക്ക് പേര് നല്കിയതും. ഗ്രഹങ്ങളുടെ പ്രഭാവത്തെ കുറിച്ചുള്ള ജ്ഞാനത്തിനെ അടിസ്ഥാനമാക്കിയാണ് ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ക്ക് ഗ്രഹ സ്ഥാനങ്ങളും പരിഗണിക്കണമെന്ന് ജ്യോതിഷികള്‍ പറയുന്നത്.
എന്നാല്‍ എല്ലാവരും ഈ പുരാതന ജ്ഞാനത്തെ അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല ചിലര്‍ ഇതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ചിന്തയും പ്രവര്‍ത്തികളുമാണ് വിധിയെന്ന് പറയുന്ന വിമര്‍ശകര്‍ ഇത്തരം രീതികള്‍ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും സമര്‍ത്ഥിക്കുന്നു. ‘ജീവിതത്തിലെ വെല്ലുവിളികള്‍ സമര്‍ത്ഥമായി നേരിടുക, അനുഭവങ്ങള്‍ നേടി മുന്നേറുക’-ഇതാണ് അവരുടെ മുദ്രാവാക്യം.
WD
WD
ശാസ്ത്രം കാര്യ കാരണ സഹിതം എന്തു തന്നെ തെളിയിച്ചാലും മനുഷ്യര്‍, വിദ്യാഭ്യാസമുള്ളവരായാലും അല്ലെങ്കിലും അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ കാണുന്നത്. ഇപ്പറഞ്ഞ കാര്യങ്ങളെ കുറിച്ച് നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ?