മാള്‍വയില്‍ “ചൂള്‍” എന്ന പേരില്‍ അറിയപ്പെടുന്ന, കത്തുന്ന കനലിലിനു മുകളിലൂടെ നടക്കുന്ന ഒരു ചടങ്ങാണ് ഇത്തവണ വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ദുലന്ദി ദിവസം, അതായത് ഹോളിയുടെ പിറ്റേന്ന് രാവിലെയാണ് ഈ ചടങ്ങുകള്‍ തുടങ്ങുന്നത്. ഇത് രാത്രി വൈകും വരെ നീണ്ടുനില്‍ക്കും. സ്ത്രീകളാണ് ഈ ചടങ്ങില്‍ പങ്കാളികളാവുന്നത്.
കനലിനു മീതേ നടക്കുന്നതിനു മുമ്പ് സ്ത്രീകള്‍ ആല്‍മരത്തെയും“ ഗാല്‍” ദൈവത്തെയും ആരാധിക്കുന്നു. ആഗ്രഹപൂര്‍ത്തീകരണത്തിനായി അടുത്ത അഞ്ച് വര്‍ഷവും ഈ ആചാരം തുടര്ന്നുകൊള്ളമെന്നാണ് ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്.
WD
WD
ഈ ചടങ്ങിനായി നാലടി നീളവും ഒരടി താഴ്ചയുമുള്ള കുഴിയില്‍ കനല്‍ക്കട്ടകള്‍ നിറയ്ക്കുന്നു. കനലുകള്‍ കൂടുതല്‍ ശക്തിയോടെ ജ്വലിക്കാനായി ഇതിനു മുകളിലേക്ക് നെയ്യും ഒഴിക്കും. കനലുകള്‍ കത്തിജ്ജ്വലിക്കുമ്പോള്‍ ആളുകള്‍ ഇതിനു മീതേ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ നടക്കും. ഇവര്‍ നഗ്നപാദരായിട്ടാണ് നടക്കുക.