ഇനി 73 റൺസുകൾ കൂടി, ഐപിഎല്ലിലെ അപൂർവ റെക്കോഡിനടുത്ത് രവീന്ദ്ര ജഡേജ

അഭിറാം മനോഹർ| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (13:30 IST)
ഐപിഎല്ലിൽ അപൂർവറെക്കോഡിനരികിലെത്തി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഈ സീസണിൽ വെറും 73 റൺസുകളാണ് അപൂർവ റെക്കോഡ് സ്വന്തമാക്കാൻ താരത്തിന് ആവശ്യമായുള്ളത്.

ഈ സീസണിൽ 73 റൺസ് കൂടി സ്വന്തമാക്കാനായാൽ ടൂർണമെന്റിൽ 2000 റൺസും 100 വിക്കറ്റുകളും സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാവാൻ ജഡേജയ്‌ക്ക് സാധിക്കും.നിലവില്‍ 1927 റണ്‍സും 108 വിക്കറ്റുകളുമാണ് ജഡേജയുടെ സമ്പാദ്യം. സിഎസ്‌കെയെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ജഡേജ കളിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :