അനുബന്ധ വാര്‍ത്തകള്‍
- മാക്‌സ്‌വെല്ലിനായി പഞ്ചാബ് മുടക്കിയത് വമ്പൻ തുക: കാരണമെന്തെന്ന് വിശദമാക്കി അനിൽ കുംബ്ലെ
- ഇത്തവണ ആര് ഐപിഎൽ നേടും ? ചെന്നൈ എന്ന് ബ്രയറ്റ്ലി, പ്രവചനങ്ങൾ ഇങ്ങനെ !
- സഞ്ജു പ്രതിഭാധനൻ, കോലി ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ താരങ്ങളെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്
- ഒപ്പം കളിക്കുന്നവർ ഐപിഎല്ലിൽ കളിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്- പൂജാര
- ഇത്തവണ ഐപിഎല്ലിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങൾ ഇവർ: ഇർഫാൻ പത്താൻ പറയുന്നു
റെയ്‌നയ്‌ക്ക് പകരം ടീമിലെത്തുന്നത് ലോക ഒന്നാം നമ്പർ ടി20 താരം!
ഐപിഎല്ലിൽ നിന്നും പിന്മാറിയ സുരേഷ് റെയ്‌നയ്‌ക്ക് പകരക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. റെയ്‌നയ്‌ക്ക് പകരക്കാരനായി ഇംഗ്ലീഷ് താരമായ ഡേവിഡ് മലാനെയാണ് ചെന്നൈ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ടി20 ക്രിക്കറ്റിൽ ഒന്നാം റാങ്കിലുള്ള കളിക്കാരനാണ് ഡേവിഡ് മലാൻ.
മലാൻ മികവ് തെളിയിച്ച കളിക്കാരനാണെങ്കിലും റെയ്‌നക്ക് പകരക്കാരൻ വേണമോ എന്ന കാര്യത്തിൽ ടീം അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. റൈയ്‌നയെ പോലെതന്നെ ഇടം കയ്യനാണ് എന്നത് മലാണ് അനുകൂലമാണെങ്കിൽഉം ഒരു വിദേശതാരം പുതുതായി ടീമിലെത്തുമ്പോൾ അത് ടീമിന്റെ ഘടനയെ ബാധിക്കും എന്നത് കൊണ്ടാണ് തീരുമാനം വൈകുന്നതെന്നാണ് സൂചന.