1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Ben stokes reveals his favourite IPL 2020 player

ഐപിഎല്ലിലെ പ്രിയപ്പെട്ട കളിക്കാരനെ തിരഞ്ഞെടുത്ത് ബെൻ സ്റ്റോക്‌സ്

ഐപിഎൽ
ഐപിഎല്ലിൽ ഈ സീസണിൽ തന്നെ ഏറ്റവും അധികം ആകർഷിച്ച കളിക്കാരൻ ആരെന്ന് വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസിന്റെ സൂപ്പർ താരം ബെൻ സ്റ്റോക്‌സ്. ഈ സീസണിൽ തന്നെ ഏറ്റവുമധികം ആകർഷിച്ച കളിക്കാരൻ രാജസ്ഥാൻ റോയൽസിൽ നിന്നുള്ള താരം തന്നെയാണെന്ന് ബെൻ സ്റ്റോക്‌സ് പറയുന്നു. രാജാസ്ഥാന്റെ പുതിയ സെൻസേഷൻ രാഹുൽ തിവാട്ടിയയാണ് സ്റ്റോക്‌സിനെ ആകർഷിച്ച ആ കളിക്കാരൻ.
 
ടി20 ക്രിക്കറ്റിൽ തന്റെ പ്രതിഭയെന്തെന്ന് തിവാട്ടിയ കാണിച്ചുകൊടുത്തു. തിവാട്ടിയ വെറുമൊരു ലെഗ്‌സ്പിന്നർ മാത്രമാണെന്നാണ് താൻ കരുതിയതെന്നും എന്നാൽ ബാറ്റ് കൊണ്ട് അത്ഭുതങ്ങൾ കാണിക്കാൻ തനിക്കാവുമെന്ന് താരം കാണിച്ചുതന്നുവെന്നും താരം പറയുന്നു.
 
അതേസമയം കരിയറിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളർ ഓസീസിന്റെ പീറ്റർ സിഡിലാണെന്നും സ്റ്റോക്‌സ് പറഞ്ഞു. ടീമിൽ ഉണ്ടായിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്ന സ്വപ്‌നതാരം എ‌ബി ഡിവില്ലിയേഴ്‌സ് ആണെന്നും സ്റ്റോക്‌സ് പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വൈസ് ക്യാപ്‌റ്റൻ സ്ഥാനം ഒട്ടും പ്രതീക്ഷിച്ചില്ല, ഉത്തരവാദിത്തവും വെല്ലുവിളിയും ഏറ്റെടുക്കുന്നു- രാഹുൽ