കരുത്തര്‍ തമ്മിലുള്ള രണ്ടാമത്തെ പോരാട്ടത്തില്‍ വിജയം പഞ്ചാബിനൊപ്പം നിന്നു. പ്രഥമ ഐ പി എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പഞ്ചാബ് കിംഗ്‌സ് പരാജയപ്പെടുത്തിയത് 41 റണ്‍സിനായിരുന്നു.
സെമി ലൈനപ്പ് പൂര്‍ത്തിയായതിനാല്‍ അപ്രസക്തമായിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് സെഞ്ച്വറിക്കാരന്‍ ഷോണ്‍ മാര്‍ഷിന്‍റേയും അര്‍ദ്ധ ശതകക്കാരന്‍ ജെയിംസ് ഹോപ്‌സിന്‍റെയും നായകന്‍ യുവ്‌രാജ് സിംഗിന്‍റെയും മികവില്‍ ഉയര്‍ത്തിയ ഭീഷണി 221 റണ്‍സിന്‍റേതായിരുന്നു.
ഐ പി എല്‍ റണ്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ഷോണ്‍ മാര്‍ഷ് 115 റണ്‍സാണ് എടുത്തത്. മാര്‍ഷിനു പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഹോപ്‌സും(51) യുവ്‌രാജ് സിംഗും(49) ഒട്ടും പിന്നിലായില്ല. രാജസ്ഥാന്‍റെ മറുപടി 180 ല്‍ അവസാനിച്ചു.
മറുപടി ബാറ്റിംഗില്‍ വിജയാവസ്ഥ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ യൂസുഫ് പത്താന്‍ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും ഫലിച്ചില്ല. പത്താന്‍ 15 പന്തുകളില്‍ 39 റണ്‍സ് എടുത്തു.
ഓപ്പണര്‍ നീരജ് പട്ടേല്‍ 39 പന്തില്‍ 57, കമ്രാന്‍ അക്മല്‍ 8 പന്തുകളില്‍ 24 റണ്‍സ് കണ്ടെത്തി ഒരു ശ്രമം നടത്തി. എന്നാലും പഞ്ചാബിന്‍റെ വമ്പന്‍ സ്കോര്‍ മറികടക്കുക അസാധ്യമായിരുന്നു. 22 സിക്സറുകള്‍ മത്സരത്തില്‍ പിറന്നു.
ജയ്‌പ്പൂര്‍:|
WEBDUNIA|
മാന്‍ ഓഫ് ദി മാച്ചായ ഷോണ്‍ മാര്‍ഷ് റണ്‍ ശേഖരത്തില്‍ 593 റണ്‍സുമായി റണ്‍വേട്ടയില്‍ മുന്നിലെത്തി. രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 11 ബൌണ്ടറികളും 7 സിക്‍സറുകളുമാണ് മാര്‍ഷ് അടിച്ചുകൂട്ടിയത്.