ഐപി‌എല്ലിലെ ആദ്യകേമനായി സച്ചിന്‍

കേപ്ടൌണ്‍| WEBDUNIA|
ഐപി‌എല്‍ രണ്ടാം ഭാഗത്തിന് തിരികൊളുത്തി ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നടത്തിയ പ്രകടനത്തിലൂടെ മറ്റൊരു ബഹുമതി കൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്തിപ്പിടിച്ചത്. ഐപി‌എല്‍ കരിയറിലെ ആദ്യ മാന്‍ ഓഫ് ദ മാച്ച് പട്ടമാണ് സച്ചിന്‍ ഇതിലൂടെ നേടിയത്.

കുട്ടിക്രിക്കറ്റില്‍ തന്‍റെ ഭാവിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവര്‍ക്കൊക്കെ മറുപടി പറഞ്ഞായിരുന്നു സച്ചിന്‍റെ പ്രകടനം. 49 പന്തില്‍ നിന്ന് 59 റണ്‍സാണ് ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നേടിയത്. 20 ഓവറുകളും അദ്ദേഹം കളത്തില്‍ നില്‍ക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ നേടിയ 65 റണ്‍സിന് ശേഷം ആദ്യമായിട്ടാണ് സച്ചിന്‍ ഐപി‌എല്ലില്‍ അര്‍ദ്ധസെഞ്ച്വറി നേടുന്നത്.

ഏകദിനത്തിലും ടെസ്റ്റിലും നിരവധി തവണ മാന്‍ ഓഫ് ദ മാച്ച് പട്ടം നേടിയിട്ടുണ്ടെങ്കിലും ഐപി‌എല്ലിലെ ഈ നേട്ടം സച്ചിന്‍റെ വിമര്‍ശകര്‍ക്കുള്ള ഉചിതമായ മറുപടിയായി വിലയിരുത്തപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :